മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു
മലപ്പുറം; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 56 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. കുഞ്ഞിന്റ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് വന്ന കുഞ്ഞാണ് മരിച്ചത്.
ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് ചാത്തല്ലൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.

അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പരപ്പനാങ്ങാടി സ്വദേശിയും മുൻ ഫുട്ബോൾ താരവുമായ ഹംലക്കോയയാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ 21 ാം തീയതി മുംബൈയില്‍ കുടുംബസമ്മേതം കേരളത്തില്‍ എത്തിയതായിരുന്നു. 24 ന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
30 ന് ആരോഗ്യ സ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.ഇദ്ദേഹത്തിന്റെ പേരക്കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 111 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 973 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 712 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Recommended Video













Click it and Unblock the Notifications