Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 121 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; 56 പേര്‍ക്ക് കൂടി രോഗം, സമ്പര്‍ക്കം വഴി 33 പേര്‍

മലപ്പുറം: ജില്ലയില്‍ 56 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 121 പേര്‍ ജില്ലയില്‍ രോഗമുക്തരായി. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം തുടര്‍ച്ചയായ രണ്ടാം ദിവസവും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്നും ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,151 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

V

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കുറുവ സ്വദേശിയായ ഡോക്ടര്‍ (27), മാറഞ്ചേരി സ്വദേശി (32), കുഴിമണ്ണ സ്വദേശി (34), തെന്നല സ്വദേശി (53), തെന്നല സ്വദേശിനി (53), തെന്നല സ്വദേശി (19), കൊടിയത്തൂര്‍ സ്വദേശിനി (30), വാഴയൂര്‍ സ്വദേശി (31), കൊണ്ടോട്ടി സ്വദേശി (44), കുഴിമണ്ണ സ്വദേശിനി (50) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്സി ഡ്രൈവറായ മലപ്പുറം സ്വദേശി (33), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശിനി (34), കൊണ്ടോട്ടി സ്വദേശികളായ 45 വയസുകാരന്‍, 36 വയസുകാരന്‍, 30 വയസുകാരന്‍, 35 വയസുകാരന്‍, 45 വയസുകാരന്‍, 57 വയസുകാരന്‍, 39 വയസുകാരന്‍, മൂര്‍ക്കനാട് സ്വദേശി (47), ഓമാനൂരിലെ മത്സ്യ കച്ചവടക്കാരനായ ചീക്കോട് സ്വദേശി (56), പുളിക്കലിലെ മത്സ്യ കച്ചവടക്കാരനായ ചെറുകാവ് സ്വദേശി (47), മലപ്പുറം കോട്ടപ്പടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ കൂട്ടിലങ്ങാടി സ്വദേശി (40), കീഴുപറമ്പ് സ്വദേശിയായ ഫ്ളോര്‍ മില്‍ തൊഴിലാളി (28), മഞ്ചേരി സ്വദേശി (26), വാഴയൂര്‍ സ്വദേശിനിയായ ഒരുവയസുകാരി, വാഴയൂര്‍ സ്വദേശിനി (22), പൂക്കോട്ടൂര്‍ സ്വദേശി (22), വാഴയൂര്‍ സ്വദേശി (31), നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശിയായ (40), നിര്‍മ്മാണ തൊഴിലാളികളായ പൂക്കോട്ടൂര്‍ സ്വദേശി 20 വയസുകാരന്‍, 22 വയസുകാരന്‍, പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശിനി (50) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ബംഗളൂരുവില്‍ നിന്നെത്തിയ മംഗലം സ്വദേശി (47), ബംഗളൂരുവില്‍ നിന്നെത്തിയ കാലടി സ്വദേശി (54), ബംഗളൂരുവില്‍ നിന്നെത്തിയ കോഡൂര്‍ സ്വദേശി (26), മൈസൂരുവില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (48), ബംഗളൂരുവില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (47), ബംഗളൂരുവില്‍ നിന്നെത്തിയ പുറത്തൂര്‍ സ്വദേശി (39), ബംഗളൂരുവില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (30), ബംഗളൂരുവില്‍ നിന്നെത്തിയ തവനൂര്‍ സ്വദേശി (24), പഞ്ചാബില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (28) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ജിദ്ദയില്‍ നിന്നെത്തിയ കാവനൂര്‍ സ്വദേശി (42), ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (43), റാസല്‍ഖൈമയില്‍ നിന്നെത്തിയ കാലടി സ്വദേശി (29), സൗദിയില്‍ നിന്നെത്തിയ ചാലിയാര്‍ സ്വദേശി (32), റിയാദില്‍ നിന്നെത്തിയ തേഞ്ഞിപ്പലം സ്വദേശിനി (57), സൗദിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (49), സൗദിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (36), സൗദിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (41), സൗദിയില്‍ നിന്നെത്തിയ മക്കരപ്പറമ്പ് സ്വദേശി (56), സൗദിയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (23), റിയാദില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (21), റാസല്‍ഖൈമയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (31), ജിദ്ദയില്‍ നിന്നെത്തിയ തിരുവാലി സ്വദേശി (27), സൗദിയില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (46) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ജില്ലയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറാണ് (71) മരിച്ചത്. നേരത്തെ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ 5.10 ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+