മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഇന്ന് 570 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ജില്ലയില്‍ ചികില്‍സയിലുള്ളത് 3,228 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,09,597 ആയി. അതേസമയം 345 പേര്‍ക്ക് കൂടി ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 322 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

c

ജില്ലയില്‍ നിലവില്‍ 24,833 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,228 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 229 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 128 പേരും 82 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 553 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനിടെ... പിഷാരടി കോണ്‍ഗ്രസിലെത്തുമ്പോള്‍ ധര്‍മജന് പറയാനുള്ളത്...നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനിടെ... പിഷാരടി കോണ്‍ഗ്രസിലെത്തുമ്പോള്‍ ധര്‍മജന് പറയാനുള്ളത്...

യുഡിഎഫ് തകര്‍ന്നടിഞ്ഞ പുതുപ്പള്ളി; ഉമ്മന്‍ ചാണ്ടിക്ക് 6000 വോട്ടുകള്‍ കുറഞ്ഞു, 3 തന്ത്രങ്ങളുമായി സിപിഎംയുഡിഎഫ് തകര്‍ന്നടിഞ്ഞ പുതുപ്പള്ളി; ഉമ്മന്‍ ചാണ്ടിക്ക് 6000 വോട്ടുകള്‍ കുറഞ്ഞു, 3 തന്ത്രങ്ങളുമായി സിപിഎം

നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതാണ്; വെളിപ്പെടുത്തി പികെ കൃഷ്ണദാസ്നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതാണ്; വെളിപ്പെടുത്തി പികെ കൃഷ്ണദാസ്

Malappuram
English summary
570 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X