മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ 58 പ്രവാസികള്‍ തിരിച്ചെത്തി; 36 പേര്‍ വീടുകളിലേക്ക്, രണ്ടുപേര്‍ ആശുപത്രിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രവാസികള്‍ എത്താന്‍ തുടങ്ങിയതോടെ ജില്ലാ ഭരണകൂടം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തനം വിപുലീകരിച്ചു. സൗദിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ 58 പേരാണ് ജില്ലയില്‍ നിന്നുള്ളര്‍. വിമാനത്തിലുണ്ടായിരുന്ന 152 പേരില്‍ ബാക്കിയുള്ളവര്‍ മറ്റു ജില്ലക്കാരും തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുമാണ്. മലപ്പുറത്തെ 36 പേരെ അവരുടെ വീടുകളിലേക്ക് അയച്ചു. രണ്ടു പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും ക്വാറന്റൈനിലായിരിക്കും. വിശദവിവരങ്ങള്‍....

m

വെള്ളിയാഴ്ച രാത്രി 8.03 നാണ് യാത്രക്കാരുമായി എഐ-922 എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരില്‍ 128 പേര്‍ മുതിര്‍ന്നവരും 24 കുട്ടികളുമായിരുന്നു. ഓരോ യാത്രക്കാരെയും കോവിഡ് ജാഗ്രതാ പരിശോധനകള്‍ക്ക് വിധേയരാക്കി. മലപ്പുറം - 58, പാലക്കാട്- 12, കോഴിക്കോട്- 19, വയനാട്- രണ്ട്്, ആലപ്പുഴ- നാല്, എറണാകുളം- ഏഴ്, ഇടുക്കി- രണ്ട്, കണ്ണൂര്‍- 15, കാസര്‍ഗോഡ്- രണ്ട്, കൊല്ലം- അഞ്ച്, കോട്ടയം- ഒമ്പത്, പത്തനംതിട്ട- അഞ്ച്, തിരുവനന്തപുരം- രണ്ട് എന്നിങ്ങനെയാണ് വിമാനത്തിലെ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.

നാല് പേര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. അര്‍ബുദ രോഗത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി. ഇതില്‍ ഒരാള്‍ക്ക് അലര്‍ജിയും മറ്റൊരാള്‍ക്ക് പനിയും ചുമയുമാണ് കണ്ടെത്തിയത്. കൂടാതെ പൂര്‍ണ്ണ ഗര്‍ഭിണിയായ എറണാകുളം സ്വദേശിനിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവര്‍ കളമശ്ശേരിയില്‍ തന്നെ തുടര്‍ ചികിത്സ ആവശ്യപ്പെടുകയായിരുന്നു. 108 ആംബുലന്‍സുകളിലാണ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.

തിരിച്ചെത്തിയവരില്‍ 78 പേര്‍ ഗര്‍ഭിണികളായിരുന്നു. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിച്ചു. പത്ത് വയസിന് താഴെയുള്ള 24 കുട്ടികള്‍, 70 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ 20 പേര്‍ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഗര്‍ഭിണികളുള്‍പ്പടെ പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള 114 പേരെ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിനും അയച്ചു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയണം. മലപ്പുറം ജില്ലയിലെ 36 പേരാണ് ഇങ്ങനെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.

കൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തുകൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തു

Recommended Video

cmsvideo
Flight from Dubai with Expats has Landed At Kochi | Oneindia Malayalam

കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ആദ്യ സംഘം 8.30 ന് പുറത്തിറങ്ങി. ഇവരെ എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മല്‍ സ്‌കാനിങ് നടത്തി ശരീര ഊഷ്മാവ് പരിശോധിച്ചു. തുടര്‍ന്ന് വിദഗ്ധ സംഘം ആരോഗ്യ പരിശോധന നടത്തി. ആരോഗ്യ പരിശോധനയ്ക്കു ശേഷം അഞ്ച് കൗണ്ടറുകളിലായി യാത്രക്കാരുടെ വിവര ശേഖരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കോവിഡ് ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷമാണ് യാത്രക്കാരെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ക്ക് അയച്ചത്. പ്രവാസികളെ കൊണ്ടുപോകുന്നതിന് ഏഴ് കെ.എസ്.ആര്‍.ടി. സി ബസുകളും 30 ആംബുലന്‍സുകളും അറുപതില്‍പ്പരം പ്രീപെയ്ഡ് ടാക്സി വാഹനങ്ങളും വിമാനത്താവള പരിസരത്ത് സജ്ജമാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Malappuram
English summary
58 Malappuram Natives landed in Karipur from Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X