Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നാനിയില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്; മലപ്പുറത്ത് മൊത്തം 58 പേര്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

C

ജൂണ്‍ 30 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശിനി 45 വയസുകാരി, പൊന്നാനി സ്വദേശിനിയായ ഒമ്പത് വയസുകാരി, എടപ്പാള്‍ സ്വദേശിനിയായ അഞ്ച് വയസുകാരി, പൊന്നാനി സ്വദേശികളും പെയിന്റിംഗ് തൊഴിലാളികളുമായ 36 വയസുകാരന്‍, 50 വയസുകാരന്‍, 45 വയസുകാരന്‍, പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 49 വയസുകാരന്‍, 44 വയസുകാരന്‍, 52 വയസുകാരന്‍, പെന്നാനി സ്വദേശികളായ 65 വയസുകാരന്‍, 69 വയസുകാരന്‍, 52 വയസുകാരന്‍, 69 വയസുകാരന്‍, 70 വയസുകാരന്‍, 54 വയസുകാരന്‍, 66 വയസുകാരന്‍, 25 വയസുകാരന്‍, വട്ടംകുളം സ്വദേശിയായ തൊഴിലാളി (34), പൊന്നാനി സ്വദേശിയായ പ്ലംബിംഗ് തൊഴിലാളി (80), പൊന്നാനി സ്വദേശിയായ ബീവറേജസ് ഷോപ്പ് ജീവനക്കാരന്‍ (38), പൊന്നാനി സ്വദേശിയായ ഫുഡ് സപ്ലൈയര്‍ (39), പൊന്നാനിയിലെ മൊത്ത കച്ചവടക്കാരന്‍ (68) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് താനൂര്‍ സ്വദേശിനി ഒഴികെയുള്ളവരില്‍ രോഗബാധ കണ്ടെത്തിയത്.

Recommended Video

cmsvideo
    കൊവിഡ്: പൊന്നാനിയില്‍ കാര്യങ്ങള്‍ കൈവിടുന്നു | Oneindia Malayalam

    ഡല്‍ഹിയില്‍ നിന്നെത്തിയവരായ കോട്ടക്കലിലെ അഞ്ച് വയസുകാരന്‍, 31 വയസുകാരന്‍, 36 വയസുകാരന്‍, മുംബൈയില്‍ നിന്നെത്തിയ വട്ടംകുളത്തെ പത്ത് വയസുകാരന്‍, കര്‍ണാടകയില്‍ നിന്നെത്തിയവരായ പറപ്പൂര്‍ സ്വദേശി (32), തിരൂരങ്ങാടി സ്വദേശി (42), തെന്നല സ്വദേശി (24) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

    ദമാമില്‍ നിന്നെത്തിയ മങ്കട സ്വദേശി (54), കാളികാവ് സ്വദേശി (37), താനൂര്‍ സ്വദേശി (22), താഴേക്കോട് സ്വദേശി (29), സൗദിയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (39), ജിദ്ദയില്‍ നിന്നെത്തിയ വള്ളിക്കുന്ന് സ്വദേശി (46), ആലിപ്പറമ്പ് സ്വദേശി (49), പാണ്ടിക്കാട് സ്വദേശി (47), നിറമരുതൂര്‍ സ്വദേശി (43), പുല്‍പ്പറ്റ സ്വദേശി (26), പെരിന്തല്‍ മണ്ണ സ്വദേശി (44), പൂക്കോട്ടൂര്‍ സ്വദേശിനി (34), റിയാദില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (46), അബുദബിയില്‍ നിന്നെത്തിയ തവനൂര്‍ സ്വദേശി (47), അമരമ്പലം സ്വദേശി (36) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു,

    കൂടാതെ, യു.എ.ഇയില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (43), പൊന്നാനി സ്വദേശി (48), വേങ്ങര സ്വദേശി (26), ഷാര്‍ജയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (36), ചുങ്കത്തറ സ്വദേശി (29), ഒമാനില്‍ നിന്നെത്തിയ മംഗലം സ്വദേശി (24) , ദോഹയില്‍ നിന്നെത്തിയ മേലാറ്റൂര്‍ സ്വദേശിനി (24), കുറ്റിപ്പുറം സ്വദേശി (33), വെളിയങ്കോട് സ്വദേശി (56), ദുബൈയില്‍ നിന്നെത്തിയ ചീക്കോട് സ്വദേശി (32), പൊന്നാനി സ്വദേശി (34), റാസല്‍ഖൈമയില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (46), പൊന്നാനി സ്വദേശി (26), കിര്‍ഖിസ്ഥാനില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (21) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

    രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+