മലപ്പുറത്തിന് ആശ്വാസം; രോഗികള്‍ 600ല്‍ താഴെ, ടിപിആര്‍ കുറഞ്ഞു... മരണം 1000 കടന്നു
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികളില്‍ കുറവ്. ടിപിആര്‍ നിരക്കിലും ആശ്വാസം. ഏറെ കാലത്തിന് ശേഷം മലപ്പുറത്ത് 600ല്‍ താഴെ പ്രതിദിന രോഗികള്‍ എത്തുന്നത് ആദ്യമാണ്. തിങ്കളാഴ്ച 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ 17, 15 എന്നീ രീതിയിലായിരുന്നു ടിപിആര്‍ നിരക്ക്. 549 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 29 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് ഇന്ന് വൈറസ്ബാധ. വിദേശരാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗമുക്തരായ 2,286 പേരുള്‍പ്പടെ 3,02,061 പേരാണ് ഇത് വരെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 1001 പേര്‍ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെടുകയും ചെയ്തു. 41,794 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 13,122 പേര്‍ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 862 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 222 പേരും 89 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍ 798 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം, കൊവിഡ് രോഗികള്‍ കുറയുന്നുണ്ടെങ്കിലും മഴക്കാല രോഗങ്ങളില്‍ ജാഗ്രത വേണമെന്ന ആരോഗ്യ വകുപ്പ അറിയിച്ചു. കൊതുക് വ്യാപനം കുറയ്ക്കുന്നതിന് ഓരോരുത്തരും നടപടി സ്വീകരിക്കണം.
തരംഗമായി ഷില്‍പ്പ ഷെട്ടിയുടെ ബീച്ച് ഫോട്ടോകള്‍












Click it and Unblock the Notifications