മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 14,308 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു; ചികില്‍സയില്‍ 592 പേര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ നിന്ന് ഇതുവരെ 18,213 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,649 പേരുടെ ഫലം ലഭിച്ചു. 14,308 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,564 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

C

ജില്ലയില്‍ രോഗബാധിതരായി 592 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,630 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി 1,330 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ഓക്‌സ്‌ഫോഡ് വാക്‌സിന്‍: കൊവിഡിനെ നശിപ്പിക്കുമെന്ന് പ്രതീക്ഷ അര്‍പ്പിക്കാം, പ്രവര്‍ത്തനം ഇങ്ങനെ...ഓക്‌സ്‌ഫോഡ് വാക്‌സിന്‍: കൊവിഡിനെ നശിപ്പിക്കുമെന്ന് പ്രതീക്ഷ അര്‍പ്പിക്കാം, പ്രവര്‍ത്തനം ഇങ്ങനെ...

37,323 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 700 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 283 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 26 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 64 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 188 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 133 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,230 പേര്‍ വീടുകളിലും 1,393 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ബംഗാളില്‍ ട്വിസ്റ്റ്: അമിത് ഷായുടെ മോഹം പൊലിയും? ചാണക്യന്‍ ബിജെപി വിട്ടേക്കും... മമത പക്ഷത്തേക്ക്?ബംഗാളില്‍ ട്വിസ്റ്റ്: അമിത് ഷായുടെ മോഹം പൊലിയും? ചാണക്യന്‍ ബിജെപി വിട്ടേക്കും... മമത പക്ഷത്തേക്ക്?

ജില്ലയില്‍ 68 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 185 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ ഒരേ ദിവസം രോഗമുക്തരാകുന്നത്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,030 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കൈവിട്ട ആകാശ പോരുമായി യുഎസ് യുദ്ധ വിമാനം; ഇറാന്‍ വിമാനത്തില്‍ യാത്രക്കാര്‍ വീണു, ഇസ്രായേല്‍ അല്ലകൈവിട്ട ആകാശ പോരുമായി യുഎസ് യുദ്ധ വിമാനം; ഇറാന്‍ വിമാനത്തില്‍ യാത്രക്കാര്‍ വീണു, ഇസ്രായേല്‍ അല്ല

Malappuram
English summary
592 Corona Patients under treatment in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X