Get Updates
Get notified of breaking news, exclusive insights, and must-see stories!

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: അഞ്ചാംക്ലാസുകാരന്‍ സഹായം തേടുന്നു,രക്ഷയില്ലാതെ കുടുംബം

മലപ്പുറം: രക്താര്‍ബുദം ബാധിച്ച അഞ്ചാംക്ലാസ് വിദ്യാര്‍ഥി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സഹായം തേടുന്നു. മഞ്ചേരി കാവനൂര്‍ പഞ്ചായത്തിലെ ഇരുവേറ്റി സ്വദേശി പൂവ്വരത്തുകുണ്ടില്‍ വിജയന്റെ മകനും വടശേരി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുമായ അബിനാണ് രോഗബാധിതന്‍.

തുടര്‍ചികിത്സക്കായി ലക്ഷങ്ങള്‍ ഇതിനകം ചെലവഴിച്ചു. അസുഖം മൂര്‍ച്ഛിച്ചതോടെ രക്ഷിതാക്കള്‍ കുട്ടിയെ പോണ്ടിച്ചേരി ചിഗ്മര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുവര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉടന്‍ ശസ്ത്രക്രിയ ചെയ്യണം. മജ്ജ മാറ്റിവയ്ക്കാന്‍ 15 ലക്ഷം ചെലവുവരും.

abin-

കൂലിപ്പണിക്കാരനായ വിജയന്റെ സമ്പാദ്യവും ഇതിനകം ചെലവഴിച്ചു. ഒരു ദിവസം 10,000 രൂപയാണു ചികില്‍സാചെലവ്. ഇപ്പോള്‍ വീട്ടുചിലവിന് പോലും പണം തികയാത്ത സ്ഥിതിയാണ്. അഡ്വ. എം ബഷീര്‍ ചെയര്‍മാനായും പി നിധീഷ് കണ്‍വീനറായും, ടി കെ മുജീബ് റഹ്മാന്‍ ട്രഷററായും ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചു. എംഐ ഷാനവാസ് എംപി, പി കെ ബഷീര്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കെ വിദ്യാവതി, കുഞ്ഞാലന്‍കുട്ടി, വി ഹംസ, എന്‍ രാജഗോപാലന്‍, എ ശ്രീധരന്‍ എന്നിവരാണ് രക്ഷാധികാരികള്‍. കാവനൂര്‍ സഹകരണ ബാങ്കില്‍ കെഎവി 0020070010368 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങി. ഐഎഫ്എസ്ഇ കോഡ് ഐസിഐസി 0000103. ഫോണ്‍ 9447882228.

(ഫോട്ടോ അടിക്കുറിപ്പ്)

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സഹായം തേടുന്ന അബിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+