മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ നിരീക്ഷണത്തില്‍ 5500 പേര്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 662 പേര്‍ക്ക്

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് 662 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 25 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 641 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 79,458 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

C

ജില്ലയിലിപ്പോള്‍ 78,621 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,509 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 519 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 219 പേരും 208 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 432 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

കോട്ടയത്ത് വന്‍ ട്വിസ്റ്റ്; വിമതയുടെ പിന്തുണ കോണ്‍ഗ്രസിന്, ഡിസിസി ഓഫീസിലെത്തി, ആവശ്യം ഇങ്ങനെകോട്ടയത്ത് വന്‍ ട്വിസ്റ്റ്; വിമതയുടെ പിന്തുണ കോണ്‍ഗ്രസിന്, ഡിസിസി ഓഫീസിലെത്തി, ആവശ്യം ഇങ്ങനെ

കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത എല്ലാവരും തിരിച്ചറിയണം. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Malappuram
English summary
641 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X