Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗികള്‍ 660 മാത്രം; സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ നന്നേ കുറയുന്നു. നേരത്തെ 4000ത്തിലധികം വരെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്ന ജില്ലയില്‍ ഇപ്പോള്‍ ആയിരത്തില്‍ താഴെ എത്തിയത് ആശ്വാസമാണ്. ശനിയാഴ്ച 8.30 ശതമാനമാണ് ടിപിആര്‍. 660 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 633 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 1,045 പേര്‍ കോവിഡ് മുക്തരായതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 5,45,742 ആയി. 40,336 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 9,442 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.

c

അതേസമയം, സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകും. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പിഎച്ച്‌സി വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.

അതേസമയം, കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ആയിരത്തിലധികമാണ് രോഗികള്‍. ഏറ്റവും കുറവ് രോഗം റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോടാണ്. തൃശൂരും കോഴിക്കോടും ആശങ്ക പൂര്‍ണമായും നീങ്ങി എന്ന് പറയാന്‍ സധിക്കില്ല. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിലനില്‍ക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ക്ലാസുകള്‍ ആരംഭിക്കുക. ശാരീരിക അസ്വസ്ഥതയുള്ള വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ ഏത്തേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+