മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിച്ചു; ഇനി ചികിത്സയില്‍ 10,337 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് 832 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 33,374 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. അതേസമയം 668 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതില്‍ 602 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 51 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

C

വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

54,785 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,337 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 469 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,133 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,37,917 സാമ്പിളുകളില്‍ 5,263 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 192 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ബിഹാറില്‍ നിതീഷ് കുമാര്‍ വിയര്‍ക്കും; മഹാസഖ്യം തൊട്ടുപിന്നില്‍, പുതിയ സര്‍വ്വെ ഫലം ഇങ്ങനെബിഹാറില്‍ നിതീഷ് കുമാര്‍ വിയര്‍ക്കും; മഹാസഖ്യം തൊട്ടുപിന്നില്‍, പുതിയ സര്‍വ്വെ ഫലം ഇങ്ങനെ

കോവിഡ് വ്യാപനം തടയുന്നതിന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറികോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറി

Malappuram
English summary
668 People Confirmed Covid 19 in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X