Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 68 പേര്‍ക്ക് കൊറോണ; ഉറവിടം അറിയാതെ 16 കേസുകള്‍, 185 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ 68 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 185 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ ഒരേ ദിവസം രോഗമുക്തരാകുന്നത്. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്നും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നു നടത്തുന്ന പോരാട്ടത്തിന്റെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,030 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

C

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലെ ഡോക്ടറായ പള്ളിക്കല്‍ സ്വദേശി (27), കൊണ്ടോട്ടി സ്വദേശി (33), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളായ പള്ളിക്കല്‍ സ്വദേശികള്‍ 65 വയസുകാരന്‍, 23 വയസുകാരന്‍, കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുടെ പിതാവ് പള്ളിക്കല്‍ സ്വദേശി (67), പള്ളിക്കല്‍ സ്വദേശി (31), താമരശ്ശേരിയില്‍ പ്ലംബറായി ജോലി ചെയ്യുന്ന വാഴക്കാട് സ്വദേശി (37), മഞ്ചേരി സ്വദേശി (25), തിരൂരങ്ങാടി സ്വദേശിനി (24), കാവനൂര്‍ സ്വദേശിനി (32), കാവനൂര്‍ സ്വദേശിനി (മൂന്ന്), കാവനൂര്‍ സ്വദേശിനി (13), കാവനൂര്‍ സ്വദേശിനി (ആറ്), പൊന്നാനി സ്വദേശി (39), പൊന്നാനി സ്വദേശിനി (61), കൊണ്ടോട്ടി സ്വദേശിനി (34), താനാളൂര്‍ സ്വദേശി (22), മഞ്ചേരി സ്വദേശി (34), ചേലേമ്പ്ര സ്വദേശി (38), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുടെ മാതാവ് കൊണ്ടോട്ടി സ്വദേശിനി (56), നന്നമ്പ്ര സ്വദേശിനികളായ 20 വയസുകാരി, 47 വയസുകാരി എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കല്‍ സ്വദേശി (54), പള്ളിക്കല്‍ സ്വദേശിനികളായ 25 വയസുകാരി, 54 വയസുകാരി, പള്ളിക്കല്‍ സ്വദേശികളായ 37 വയസുകാരന്‍, 25 വയസുകാരന്‍, 35 വയസുകാരന്‍, 33 വയസുകാരന്‍, തിരൂര്‍ നഗരസഭയിലെ ഡ്രൈവറായ തിരൂര്‍ സ്വദേശി (30), തിരുനാവായയിലെ ശുചീകരണ തൊഴിലാളിയായ തിരുനാവായ സ്വദേശി (20), നന്നമ്പ്ര സ്വദേശി (55), പെരുവള്ളൂര്‍ സ്വദേശി (ഒമ്പത്), പെരുവള്ളൂര്‍ സ്വദേശി (38), പൂക്കോട്ടൂര്‍ സ്വദേശിനി (49), പോരൂര്‍ സ്വദേശിനി (27), ചീക്കോട് സ്വദേശി (49), താനാളൂര്‍ സ്വദേശി (26) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ബംഗളൂരുവില്‍ നിന്നെത്തിയ പൊന്മള സ്വദേശി (26), തെലുങ്കാനയില്‍ നിന്നെത്തിയ തെന്നല സ്വദേശികളായ 32 വയസുകാരന്‍, 35 വയസുകാരന്‍, ബംഗളൂരുവില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (35), കര്‍ണ്ണാടകയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (55), ജാര്‍ഖണ്ഡില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (23), ചെന്നൈയില്‍ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (40), കര്‍ണ്ണാടകയില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (44) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദില്‍ നിന്നെത്തിയ എടക്കര സ്വദേശി (35), ദുബായില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (25), സൗദിയില്‍ നിന്നെത്തിയ തിരൂരങ്ങാട് സ്വദേശി (65), യു.കെയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശിനിയായ ഡോക്ടര്‍ (61), കുവൈത്തില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (39), റിയാദില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (36), ദുബായില്‍ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (32), സൗദിയില്‍ നിന്നെത്തിയ തിരൂരങ്ങാട് സ്വദേശി (42), ഖത്തറില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (40), ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (53), സൗദിയില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (39), സൗദിയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശി (24), സൗദിയില്‍ നിന്നെത്തിയ വാഴക്കാട് സ്വദേശി (47), ദുബായില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (28), കുവൈത്തില്‍ നിന്നെത്തിയ പൊന്നാനി സ്വദേശി (43), ജിദ്ദയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25), ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശിനി (ഏഴ്), ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (10), ദമാമില്‍ നിന്നെത്തിയ തൃക്കലങ്ങോട് സ്വദേശി (38), ദുബായില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24), ദുബായില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (നാല്), ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ സ്വദേശി (36) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+