മലപ്പുറത്ത് കൊവിഡ് രോഗികള്‍ കുറഞ്ഞു; ടിപിആര്‍ 11 ശതമാനം, ജില്ലയ്ക്ക് ആശ്വാസം
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികളില്‍ കുറവ്. ടിപിആര്‍ നിരക്കിലും ഇടിവ്. മലപ്പുറത്തിന് ആശ്വാസമാണ് ഇന്നത്തെ കണക്കുകള്‍. തിങ്കളാഴ്ച 689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 678 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. 11 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 13 ശതമാനത്തിന് മുകളിലായിരുന്നു.

1,336 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,13,374 ആയി. 31,815 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 9,666 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 739 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 244 പേരും 104 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 501 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1065 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിലും പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications