മലപ്പുറത്ത് ഇന്ന് 700ഓളം പേര്‍ക്ക് കൊറോണ രോഗമുക്തി; ഇനി ചികില്‍സയില്‍ 5446 പേര്‍
മലപ്പുറം: ജില്ലയില്‍ ഇന്ന് 626 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 17 പേര്‍ ഉറവിടമറിയാതെയും ആരോഗ്യ മേഖലയില്‍ നിന്നുള്ള 04 പേരും രോഗബാധിതരായി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 694 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 80,152 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

ജില്ലയിലിപ്പോള്‍ 75,337 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,446 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 525 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 218 പേരും 191 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 442 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത എല്ലാവരും തിരിച്ചറിയണം. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പര്‍: 0483 2737858.












Click it and Unblock the Notifications