മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ ചികില്‍സയില്‍ 4,954 പേര്‍; ഇന്ന് രോഗം ഭേദമായത് 696 പേര്‍ക്ക്

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 503 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരുമാണ്. അതേസമയം 696 പേരാണ് ജില്ലയില്‍ ഇന്ന് രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 87,159 പേരാണ് ഇതുവരെ രോഗമുക്തരായത്.

c

ജില്ലയില്‍ 65,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,954 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 405 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 179 പേരും 181 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 487 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കടപ്ര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ കരിമ്പ്ര (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 65,278 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Malappuram
English summary
696 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X