മലപ്പുറത്ത് 699 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇനി ചികില്‍സയിലുള്ളത് 4563 പേര്
മലപ്പുറം: ജില്ലയില്‍ ഇന്ന് 699 പേര് കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 92,957 ആയി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 478 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇതില്‍ 461 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല്് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ 20,860 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,563 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 316 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 157 പേരും 146 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 507 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍
കേരളത്തില്‍ ഇന്ന് 5600ലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാടും തൃശൂരുമാണിത്. ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സിപിഎം തന്ത്രം പാളി; ജോസിനെ തള്ളുമോ... രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി, പവാര്‍ 23ന്
എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 67,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1308 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബിജെപി എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് ഭരണം പിടിച്ചേക്കും, ഹരിയാനയില്‍ അവിശ്വാസ നീക്കം