മദ്രസയിലേക്ക് പോയ ഏഴുവയസ്സുകാരി കാറിടിച്ച് മരിച്ചു, അപകടം നടന്നത് ബുധനാഴ്ച്ച മലപ്പുറം കൊഴക്കോട്ടൂര്‍ അങ്ങാടിയില്‍
മലപ്പുറം: മദ്രസയിലേക്ക് പോകുകയായിരുന്ന ഏഴു വയസ്സുകാരി കാറിടിച്ച് മരിച്ചു. അരീക്കോട് കൊഴക്കോട്ടൂര്‍ കുന്നത്തുപറമ്പ് പാമ്പോടന്‍ ഹംസയുടെ മകള്‍ നജ ഫാത്തിമയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 7.30ന് കൊഴക്കോട്ടൂര്‍ അങ്ങാടിയിലാണ് അപകടം. കൊഴക്കോട്ടൂര്‍ മിസ്ബാഹുല്‍ ഹുദാ സുന്നി മദ്രസ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ നജ ഫാത്തിമ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിന് നിയന്ത്രണം വിട്ട കാര്‍ ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യെ മരണപ്പെടുകയായിരുന്നു.

പൂക്കോട്ടുചോല മര്‍ക്കസ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാതാവ് : ഹാജറ. സഹോദരി : ഫാത്തിമ ജന്ന. അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പുത്തലം ജുമാമസ്ജിദില്‍ ഖബറടക്കി. അപകടത്തില്‍പ്പെട്ട ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്സെടുത്തു.












Click it and Unblock the Notifications