മലപ്പുറത്തിന് ഇന്ന് ആശ്വാസ ദിനം; രോഗികള്‍ കുറഞ്ഞു, ടിപിആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ
മലപ്പുറം: ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. രോഗികള്‍ ആയിരത്തില്‍ താഴെ. രോഗം സ്ഥിരീകരിച്ചവരേക്കാള്‍ ഇരട്ടി പേര്‍ക്ക് രോഗം ഭേദമായി. ടെസ്റ്റ് പോസിറ്റിവിറ്റി ഏറെ നാള്‍ക്ക് ശേഷം 10 ശതമാനത്തില്‍ താഴെയെത്തി. ഇനി ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത് 17500ല്‍ താഴെ ആളുകളാണ്. ഇതുവരെ ജില്ലയില്‍ ടിപിആര്‍ 13 ശതമാനത്തിന് മുകളിലായിരുന്നു. മാത്രമല്ല, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്ന ജില്ലയും മലപ്പുറമായിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുകയാണ്.

ജില്ലയില്‍ തിങ്കളാഴ്ച 722 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 9.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 705 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളത്. 12 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,485 പേരാണ് ജില്ലയില്‍ തിങ്കളാഴ്ച രോഗമുക്തരായത്.
46,624 പേരാണ് ജില്ലയില്‍ നിലവില്‍ വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. 17,353 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,308 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം.












Click it and Unblock the Notifications