Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 776 പേര്‍ക്ക് കൊറോണ രോഗമുക്തി; ഇനി ചികില്‍സയില്‍ 7,670 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് 776 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 63,490 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. 721 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതും മറ്റ് ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

X

ജില്ലയില്‍ 85,842 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,670 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 582 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 354 പേരും 336 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 339 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് വീടുകളിലുള്‍പ്പടെ സന്ദര്‍ശനം നടത്തുമ്പോള്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ കക്ഷികളുള്‍പ്പടെയുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാതെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+