Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക ഒഴിയാതെ മലപ്പുറം; ഇന്നും ആയിരത്തോളം കൊറോണ രോഗികള്‍, ചികിത്സയില്‍ 7,685 പേര്‍

മലപ്പുറം: ജില്ലയില്‍ കൊറോണ വ്യാപന ആശങ്ക തീരുന്നില്ല. സംസ്ഥാനത്ത് ഇന്നും കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 25 പേര്‍ക്ക് ഉറവിടമറിയാതെയും 903 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ. ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും മറ്റ് നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയ 796 പേരുള്‍പ്പടെ 67,473 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

C

85,994 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,685 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 562 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 363 പേരും 310 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 363 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലുള്‍പ്പടെ സന്ദര്‍ശനം നടത്തുമ്പോള്‍ രാഷ്ട്രീയ കക്ഷികളുള്‍പ്പടെയുള്ളവര്‍ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+