ഏഴാംക്ലാസുകാരി ഇത്തവണ പിറന്നാള്‍ ആഘോഷം ഒഴിവാക്കി, ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
മലപ്പുറം: പിറന്നാള്‍ ആഘോഷിക്കാന്‍ വിദ്യാര്‍ഥിനി കരുതി വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മാതൃകയായി. ഒഴൂര്‍ പറപ്പാറപ്പുറം സ്വദേശി സി കെ ജയചന്ദ്രന്റെ മകള്‍ സി കെ അനശ്വരയാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. ആഗസ്റ്റ് 15നായിരുന്നു അനശ്വരയുടെ പിറന്നാള്‍.
പിറന്നാളിന് പുതുവസ്ത്രം വാങ്ങിക്കാനും, ആഘോഷിക്കാനും കണ്ടെത്തിയ തുക സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായിരുന്നു അനശ്വരയുടെ തീരുമാനം. എന്നാല്‍ പ്രളയം കാരണം ഓണാവധി നേരത്തെയായതിനെ തുടര്‍ന്ന് അത് നടന്നില്ല. ഒഴൂര്‍ സിപിപി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് അനശ്വര.

അച്ഛനമ്മമാരും ബന്ധുക്കളും നല്‍കിയ ചെറിയ തുകകള്‍ കുടുക്കയിലിട്ട് സൂക്ഷിച്ചിരിക്കുകയായിരുന്നു. കുടുക്ക പൊട്ടിച്ചു കിട്ടിയ 1300 രൂപ സിപിഐ എം ലോക്കല്‍ സെക്രട്ടറി സി കെ ജനാര്‍ദ്ദനന്‍ അനശ്വരയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി. ലോക്കല്‍ കമ്മിറ്റി അംഗം ഇല്‍മി, ബ്രാഞ്ച് സെക്രട്ടറി വി സുകു, ഡിവൈഎഫ്‌ഐ ഓമച്ചപ്പുഴ മേഖല പ്രസിഡന്റ് സുധീഷ്, ദാസമോന്‍, വിജീഷ് കുഞ്ഞുമുഹമ്മദ്, അജയ്ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications