മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 8 പഞ്ചായത്തുകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് സമനില; ഭരണം നറുക്കെടുപ്പിലൂടെ

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യ സീറ്റുകള്‍ നേടിയ എട്ട് പഞ്ചായത്തുകളില്‍ ഇന്ന് നറുക്കെടുപ്പിലൂടെ ഭരണകര്‍ത്താക്കളെ കണ്ടെത്തും. ഏലംകുളം, കുറുവ, നന്നംമുക്ക്, വണ്ടൂര്‍, വാഴയൂര്‍, മേലാറ്റൂര്‍, തിരുവാലി, ചുങ്കത്തറ എന്നിവിടങ്ങറിലാണ് നറുക്കെടുപ്പ് നടക്കുക.

p

വണ്ടൂരില്‍ 12 സീറ്റ് നേടി യുഡിഎഫ് ആണ് ഒരു സീറ്റിന് മുന്നിലുണ്ടായിരുന്നത്. യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച സികെ മുബാറക് കൊറോണ ബാധിച്ചു മരിച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും 11 സീറ്റുകളാവുകയായിരുന്നു. ചുങ്കത്തറയില്‍ ഇരുമുന്നണികള്‍ക്കും 11 വീതം സീറ്റാണുള്ളത്. കുറുവയില്‍ 10 വീതം സീറ്റുകളും. ഏംകുളത്തും തിരുവാലിയിലും എട്ട് വീതം സീറ്റുകള്‍ ഇരുവിഭാഗവും നേടി. ഇടതുമുന്നണിയിലെ തര്‍ക്കമാണ് തിരുവാലി പഞ്ചായത്തില്‍ യുഡിഎഫിന് നേട്ടമായത്. വാഴയൂര്‍, നന്നംമുക്ക് പഞ്ചായത്തുകളില്‍ ബിജെപിക്ക് ഒരു സീറ്റുണ്ട്. ഇവിടെ വോട്ടെടുപ്പില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും. ബിജെപി വിട്ടുനിന്നാല്‍ നറുക്കെടുപ്പിലേക്കെത്തും.

കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍

അതേസമയം, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എംകെ റഫീഖയും വൈസ് പ്രസിഡന്റായി ഇസ്മായീല്‍ മൂത്തേടവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു റഫീഖ. ആനക്കയം ഡിവിഷനില്‍ നിന്നാണ് അവര്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചോക്കാട് ഡിവിഷനില്‍ നിന്നാണ് ഇസ്മായീല്‍ എത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ മുസ്ലിം ലീഗിനാണ്. കഴിഞ്ഞ തവണയും ഇങ്ങനെ തന്നെയായിരുന്നു. 32 അംഗ ജില്ലാ പഞ്ചായത്തില്‍ 21 സീറ്റില്‍ മുസ്ലിം ലീഗ് ജയിച്ചു. കോണ്‍ഗ്രസിന് ആറ് അംഗങ്ങളുണ്ട്.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

Malappuram
English summary
8 Panchayat rulers will select through toss today in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X