Get Updates
Get notified of breaking news, exclusive insights, and must-see stories!

ചികില്‍സയിലിരിക്കെ മരിച്ച യുവതിക്ക് കൊറോണ; ഭര്‍ത്താവിനും സഹോദരിക്കും രോഗം, മലപ്പുറത്ത് ആശങ്ക

മലപ്പുറം: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയും ഇതില്‍പ്പെടും. ഇവരുടെ ഭര്‍ത്താവ്, ഭര്‍ത്തൃ സഹോദരി, ദുബൈ, കുവൈത്ത്, ഖത്തര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍, ഒരു എയര്‍ ഇന്ത്യ ജീവനക്കാരന്‍ എന്നിവര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ ആറ് പേര്‍ മഞ്ചേരി ഗവ. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. മഞ്ചേരി ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു പാലക്കാട് സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

c

ജൂണ്‍ രണ്ടിന് കോഴിക്കോട് സ്വകാര്യ അശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ച എടപ്പാള്‍ പൊറൂക്കര സ്വദേശിനി 27 കാരി ദുബായില്‍ നിന്ന് മെയ് 20 ന് കൊച്ചി വഴിയാണ് തിരിച്ചെത്തിയത്. കൂടെയെത്തിയ ഇവരുടെ ഭര്‍ത്താവ് 35 കാരനും ഇവരെ പരിചരിച്ചിരുന്ന ഭര്‍ത്തൃ സഹോദരി എടപ്പാള്‍ കോലൊളമ്പ് സ്വദേശിനി 38 വയസുകാരിക്കും രോഗബാധ സ്ഥിരീകരിച്ചു.

ദുബായില്‍ നിന്ന് മെയ് 31 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി 51 കാരന്‍, ജൂണ്‍ രണ്ടിന് ഖത്തറില്‍ നിന്ന് കൊച്ചിയിലെത്തിയ പെരുമ്പടപ്പ് സ്വദേശി 73 വയസുകാരന്‍, മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശി 44 കാരന്‍, മുംബൈയില്‍ നിന്ന് മെയ് 14 ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി 60 വയസുകാരന്‍ എന്നിവര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

ഇതില്‍ ഖത്തറില്‍ നിന്നു വന്ന പെരുമ്പടപ്പ് സ്വദേശി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇവരെ കൂടാതെ മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച പാലക്കാട് വല്ലപ്പുഴ സ്വദേശി 42 കാരനും കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+