മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയിലെ 80 പോളിങ് സ്റ്റേഷനുകള്‍ വനിതകള്‍ നിയന്ത്രിക്കും

Google Oneindia Malayalam News

മലപ്പുറം: നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുക. ഇതില്‍ മൂന്നെണ്ണം മാതൃകാ പോളിങ് സ്റ്റേഷനുകളാണെന്ന പ്രത്യേകതയുമുണ്ട്.

election

നിലമ്പൂര്‍ മണ്ഡലത്തിലെ 110-ാം നമ്പര്‍ പോളിങ് സ്റ്റേഷനായ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചുങ്കത്തറ(ഈസ്റ്റേണ്‍ സൈഡ്), തവനൂര്‍ മണ്ഡലത്തിലെ 75-ാം നമ്പര്‍ പോളിങ് സ്റ്റേഷനായ ജി.എച്ച്.എസ്.എസ് കാടഞ്ചേരി, പൊന്നാനി മണ്ഡലത്തിലെ 73-ാം നമ്പര്‍ പോളിങ് സ്റ്റേഷനായ ജി.എച്ച്.എസ്.എസ് മാറഞ്ചേരി എന്നിവയാണ് ഒരേ സമയം വനിതാ-മാതൃകാ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നവ. വനിത പോളിങ് സ്റ്റേഷനുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍, പൊലീസ് എന്നിവരുള്‍പ്പടെ പൂര്‍ണമായി വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

അതേ സമയം ഓരോ മണ്ഡലങ്ങളിലും അഞ്ചെണ്ണം വീതം 80 മാതൃക പോളിങ് സ്റ്റേഷനുകളും ജില്ലയിലുണ്ടാകും. വോട്ടു ചെയ്യാനെത്തുന്നവര്‍ക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറി സൗകര്യം, വോട്ടര്‍ സഹായ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ എന്നിവക്കു പുറമെ, വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവയാണ് മാതൃകാ പോളിങ് സ്റ്റേഷനുകളിലുണ്ടാവുക.

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

സൂപ്പർ കൂളായി മഞ്ജുഷ- ഏറ്റവും പുതിയ ചിത്രങ്ങൾ

Malappuram
English summary
80 polling stations in Malappuram will be controlled by women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X