Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗികള്‍ ആയിരത്തില്‍ താഴെ; ടിപിആര്‍ 11 ശതമാനം, ചികില്‍സയില്‍ 11000 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് ആയിരത്തില്‍ താഴെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1100ലധികം പേര്‍ക്ക് രോഗം ഭേദമായി എന്നത് ആശ്വാസകരമാണ്. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളില്‍ തുടരുന്നു. സമ്പര്‍ക്ക രോഗ വ്യാപനം കുറയാത്തതാണ് ഒരു ആശങ്ക. ഇനി ജില്ലയില്‍ 11000ത്തിലധികം പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. നിരീക്ഷണത്തില്‍ 30000ത്തിലധികം പേരും.

തിങ്കളാഴ്ച 824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.08 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 811 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,104 പേരാണ് തിങ്കളാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ 3,20,609 പേരാണ് രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

 c

30,328 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 11,210 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 769 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 248 പേരും 112 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 455 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,142 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കാലിക്കറ്റ് സര്‍വകാലാശാല ഉള്‍പ്പടെ പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരീക്ഷാ കേന്ദ്രത്തിലും യാത്രാവേളയിലും കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Recommended Video

cmsvideo
    രണ്ടാം തരംഗം തീരും മുന്‍പേ മൂന്നാം തരംഗം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+