Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 85 പേര്‍ക്ക് കൊറോണ; 73 പേര്‍ക്കും സമ്പര്‍ക്കം വഴി, 38 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 65 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 38 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,450 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേര്‍ മരണമഞ്ഞു.

C

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ സ്വദേശി (36), എ.ആര്‍ നഗര്‍ സ്വദേശിനി (79), കക്കോവ് സ്വദേശി (32), മറ്റത്തൂര്‍ സ്വദേശി (31), പെരുമ്പടപ്പ് സ്വദേശി (29), ചീക്കോട് സ്വദേശി (66), മൊറയൂര്‍ സ്വദേശി (43), കോഡൂര്‍ വടക്കേമണ്ണ സ്വദേശി (56), ചോക്കാട് സ്വദേശി (48), എടപ്പാള്‍ സ്വദേശി (62), എടവണ്ണ സ്വദേശി (44), പൊന്നാനി ഈഴവതുരുത്തി സ്വദേശിനി (34), കണ്ണമംഗലം സ്വദേശി (32), കോലൊളമ്പ് സ്വദേശി (28), മോങ്ങം സ്വദേശി (11), എടക്കര സ്വദേശി (ഏഴ്), ചോക്കാട് സ്വദേശി (52), ആനക്കയം സ്വദേശി (23), മോങ്ങം സ്വദേശി (ആറ്), വാഴയൂര്‍ സ്വദേശി (40), കൊണ്ടോട്ടി സ്വദേശികളായ 58 വയസുകാരന്‍, 52 വയസുകാരന്‍, 16 വയസുകാരി, 15 വയസുകാരി, നാല് വയസുകാരി, 32 വയസുകാരി, എടപ്പാള്‍ കുമ്പിടി സ്വദേശി (39), മൈത്ര സ്വദേശി (20), ഡോക്ടറായ മലപ്പുറം സ്വദേശിനി (27), മമ്പാട് സ്വദേശിനി (13), മമ്പാട് സ്വദേശി (11), മമ്പാട് സ്വദേശി (18), മമ്പാട് സ്വദേശിനി (27), മഞ്ചേരി സ്വദേശി (24), നെടിയിരുപ്പ് സ്വദേശി (37), നിലമ്പൂര്‍ സ്വദേശി (42), ഒതുക്കുങ്ങല്‍ സ്വദേശിനി (67) എന്നിവര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.

കൂടാതെ, പള്ളിക്കല്‍ സ്വദേശി (ഒന്ന്), പെരുമ്പടപ്പ് സ്വദേശി (27), എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശി (24), പെരുവെള്ളൂര്‍ സ്വദേശി (22), എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശിനി (55), പൊന്നാനി സ്വദേശികളായ 20 വയസുകാരന്‍, 47 വയസുകാരി, 27 വയസുകാരി, 50 വയസുകാരന്‍, 40 വയസുകാരി, 19 വയസുകാരി, 42 വയസുകാരി, 18 വയസുകാരന്‍, 14 വയസുകാരി, 23 വയസുകാരന്‍, പൂക്കോട്ടൂര്‍ സ്വദേശികളായ 33 വയസുകാരന്‍, 33 വയസുകാരന്‍, 22 വയസുകാരന്‍, പൂപ്പലം സ്വദേശിനി (40), കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജംഗ്ഷനിലെ സാഹിര്‍ റെസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നവരായ 31 വയസുകാരന്‍, 25 വയസുകാരന്‍, പുളിക്കല്‍ സ്വദേശിനി (45), പൊന്നാനി പുറങ്ങ് സ്വദേശിനി (16), താനാളൂര്‍ സ്വദേശിനി (55), തവനൂര്‍ സ്വദേശി (39), തെഞ്ഞിപ്പലം സ്വദേശിനി (23), എ.ആര്‍ നഗര്‍ സ്വദേശി (72) മലപ്പുറം സ്വദേശിയായ 25 വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ അങ്ങാടിപ്പുറം സ്വദേശിനി (57), ചെറിയമുണ്ടം സ്വദേശി (73), കൊണ്ടോട്ടി സ്വദേശി (31), കൊണ്ടോട്ടി സ്വദേശി (20), മലപ്പുറം സ്വദേശി (24), കുഴിമണ്ണ സ്വദേശി (54), പെരുവെള്ളൂര്‍ സ്വദേശി (31), വാണിയമ്പലം സ്വദേശിനി (16) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

മഹാരാഷ്ട്രയില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശിനി (രണ്ട്), കര്‍ണ്ണാടകയില്‍ നിന്നെത്തിയ പുതുക്കോട് സ്വദേശിനി (31) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

കാളികാവ് സ്വദേശി (37), ഒതുക്കുങ്ങല്‍ സ്വദേശി (34), സൗദിയില്‍ നിന്നെത്തിയവരായ വേങ്ങര സ്വദേശി (35), വെട്ടം സ്വദേശി (47), പൊന്മുണ്ടം സ്വദേശി (45), മുണ്ടെരി സ്വദേശി (55), മുതുവല്ലൂര്‍ സ്വദേശി (39), പൂക്കോട്ടുംപാടം സ്വദേശി (28), യു.എ.ഇയില്‍ നിന്നെത്തിയവരായ എ.ആര്‍ നഗര്‍ സ്വദേശിനി (33), എടരിക്കോട് സ്വദേശി (35) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+