മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 86 പേര്‍ക്ക് കൊറോണ രോഗം; 67 പേര്‍ക്ക് സമ്പര്‍ക്കം, 88 പേര്‍ക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ 86 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 88 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,239 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

C

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (17), കൊണ്ടോട്ടി സ്വദേശിനി (35), പള്ളിക്കല്‍ സ്വദേശിനി (25), പള്ളിക്കല്‍ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശി (34), പള്ളിക്കല്‍ സ്വദേശി (47), പള്ളിക്കല്‍ സ്വദേശിനി (21), കൊണ്ടോട്ടി സ്വദേശിനി (28), കൊണ്ടോട്ടി സ്വദേശിനി (45), പെരിന്തല്‍മണ്ണ സ്വദേശിനി (75), കൊണ്ടോട്ടി സ്വദേശിനി (20), കൊണ്ടോട്ടി സ്വദേശിനി (38), കൊണ്ടോട്ടി സ്വദേശി (30), അമരമ്പലം സ്വദേശിനി (50), പരപ്പനങ്ങാടി സ്വദേശി (24), തിരൂരങ്ങാടി സ്വദേശിനി (31), തിരൂരങ്ങാടി സ്വദേശി (40), ആലങ്കോട് സ്വദേശി (51), തെന്നല സ്വദേശി (21), തെന്നല സ്വദേശി (11), തെന്നല സ്വദേശിനി (20), പെരുവെള്ളൂര്‍ സ്വദേശി (30), ഊരകം സ്വദേശി (41), വാഴയൂര്‍ സ്വദേശിനി (25), വാഴയൂര്‍ സ്വദേശി (രണ്ട്), പുളിക്കല്‍ സ്വദേശി (40), പെരിന്തല്‍മണ്ണ സ്വദേശിനി (75), ഊരകം സ്വദേശിനി (60), പെരുവെള്ളൂര്‍ സ്വദേശിനി (56), വാഴയൂര്‍ സ്വദേശിനി (53), പെരുവെള്ളൂര്‍ സ്വദേശിനി (34), തൃശൂര്‍ സ്വദേശി (43) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

കൂടാതെ ഉറവിടമറിയാതെ രോഗബാധിതരായ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രി ജീവനക്കാരനായ പെരിന്തല്‍മണ്ണ സ്വദേശി (46), കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരനായ ഊരകം സ്വദേശിനി (45), കൊണ്ടോട്ടി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ (40), കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലര്‍ പെരുവള്ളൂര്‍ സ്വദേശിനി (19), പെരുവെള്ളൂര്‍ സ്വദേശി (36), പെരിന്തല്‍മണ്ണയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണ സ്വദേശി (51), പുല്‍പറ്റ സ്വദേശിനി (27), ചേലേമ്പ്ര സ്വദേശിനി (41), ചേലേമ്പ്ര സ്വദേശിനി (16), കൊണ്ടോട്ടിയിലെ ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (31), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കല്‍ സ്വദേശി (33), കൊണ്ടോട്ടി സ്വദേശി (27), പള്ളിക്കല്‍ സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (32), പള്ളിക്കല്‍ സ്വദേശി (31), പള്ളിക്കല്‍ സ്വദേശി (33), പള്ളിക്കല്‍ സ്വദേശി (38), പള്ളിക്കല്‍ സ്വദേശി (50), പള്ളിക്കല്‍ സ്വദേശി (35), പള്ളിക്കല്‍ സ്വദേശി (56), പള്ളിക്കല്‍ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (എട്ട്), കൊണ്ടോട്ടി സ്വദേശി (52), കൊണ്ടോട്ടി സ്വദേശി (39), പള്ളിക്കല്‍ സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (30), വാഴക്കാട് സ്വദേശി (55), പള്ളിക്കല്‍ സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (43), കൊണ്ടോട്ടി സ്വദേശി (55), കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി സ്വദേശി (46) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ലഡാക്കില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (25), രാമേശ്വരത്ത് നിന്നെത്തിയ തിരൂരങങാടി സ്വദേശി (50), ബംഗളൂരുവില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (23), പൂനെയില്‍ നിന്നെത്തിയവരായ പെരുമണ്ണ സ്വദേശി (44), കോട്ടക്കല്‍ സ്വദേശി (48) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ദുബായില്‍ നിന്നെത്തിയ പൊന്മള സ്വദേശി (37), റിയാദില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (30), കുവൈത്തില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശിനി (27), യു.എ.ഇയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (26), ജിദ്ദയില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശിനി (22), ദുബായില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിനി (25), റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (47), ബഹ്റിനില്‍ നിന്നെത്തിയ എടവണ്ണ സ്വദേശി (33), ജിദ്ദയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (35), ദുബായില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (51), അബുദബിയില്‍ നിന്നെത്തിയവരായ ഏലംകുളം സ്വദേശി (60), ചെറുകാവ് സ്വദേശിനി (34), ജിദ്ദയില്‍ നിന്നെത്തിയവരായ തിരൂരങ്ങാടി സ്വദേശി (38), പാണ്ടിക്കാട് സ്വദേശി (30) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

Malappuram
English summary
86 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X