Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 87 പേര്‍ക്ക് കൊറോണ രോഗം; 34 പേര്‍ക്ക് രോഗമുക്തി, ചികില്‍സയില്‍ 641 പേര്‍

മലപ്പുറം: ജില്ലയില്‍ 87 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 15 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി 641 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു.

C

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

Recommended Video

cmsvideo
    Fayiz's viral dialogue Milma used without permission | Oneindia Malayalam

    നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ മൂത്തേടം സ്വദേശി (23), മലപ്പുറം സ്വദേശി (25), ചോക്കാട് സ്വദേശി (19), കുഴിമണ്ണ സ്വദേശിനി (80), കൊണ്ടോട്ടി സ്വദേശി (മൂന്ന്), കൊണ്ടോട്ടി സ്വദേശി (ഒന്ന്), കൊണ്ടോട്ടി സ്വദേശിനി (32), കൊണ്ടോട്ടി സ്വദേശിനി (എട്ട്), കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (37), പള്ളിക്കല്‍ സ്വദേശിനി (17), പള്ളിക്കല്‍ സ്വദേശിനി (12), കൊണ്ടോട്ടി സ്വദേശി (13), കീഴാറ്റൂര്‍ സ്വദേശിനി (22), എ.ആര്‍ നഗര്‍ സ്വദേശി (40), ചുങ്കത്തറ സ്വദേശി (31), പുളിക്കല്‍ സ്വദേശി (33), പെരുവെള്ളൂര്‍ സ്വദേശിനി (ആറ്), തിരുനാവായ സ്വദേശി (38), തിരുനാവായ സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശിനി (25), പെരുവെള്ളൂര്‍ സ്വദേശി (അഞ്ച്), പെരിന്തല്‍മണ്ണ സ്വദേശി (41), പെരിന്തല്‍മണ്ണ സ്വദേശി (44), ചുങ്കത്തറ സ്വദേശിനി (എട്ട്), ചുങ്കത്തറ സ്വദേശി (11), മങ്കട സ്വദേശി (26) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

    കൂടാതെ, പൊന്നാനി സ്വദേശിനി (36), കരുവാരക്കുണ്ട് സ്വദേശിനി (14), വഴിക്കടവ് സ്വദേശി (70), മമ്പാട് സ്വദേശിനി (23), മമ്പാട് സ്വദേശിനി (ആറ്), മമ്പാട് സ്വദേശിനി (27), പെരിന്തന്‍മണ്ണ സ്വദേശി (83), കുഴിമണ്ണ സ്വദേശി (23), വയനാട് മുള്ളങ്കൊല്ലി സ്വദേശി (36) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ മമ്പാട് സ്വദേശി (67), പള്ളിക്കല്‍ സ്വദേശി (26), കുഴിമണ്ണ സ്വദേശി (26), കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ പെയ്ഡ് കോവിഡ് കെയര്‍ സെന്ററിലെ മാനേജറായ എടക്കര സ്വദേശി (58), പള്ളിക്കല്‍ സ്വദേശി (41), കൊണ്ടോട്ടി സ്വദേശി (16), പുളിക്കല്‍ സ്വദേശി (50), കൊണ്ടോട്ടി സ്വദേശി (54), തിരുവനന്തപുരത്ത് നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (39), മൊറയൂര്‍ സ്വദേശി (55), കാവനൂര്‍ സ്വദേശി (23), എടക്കര സ്വദേശി (44), മഞ്ചേരി സ്വദേശി (28), കാവനൂര്‍ സ്വദേശി (30), കുഴിമണ്ണ സ്വദേശി (49) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

    ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

    ചെന്നൈയില്‍ നിന്നെത്തിയ പോരൂര്‍ സ്വദേശി (59), കൊല്‍ക്കത്തയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (36), ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (33), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (65), ബംഗളൂരുവില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (30), സേലത്ത് നിന്നെത്തിയ ചോക്കാട് സ്വദേശിനി (38), കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (36) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

    വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

    സൗദി അറേബ്യയില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (48), അബുദബിയില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (48), സൗദി അറേബ്യയില്‍ നിന്നെത്തിയ പെരുമ്പടപ്പ് സ്വദേശി (51), സൗദി അറേബ്യയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (48), സൗദി അറേബ്യയില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (40), ദുബായില്‍ നിന്നെത്തിയ മംഗലം സ്വദേശി (35), റിയാദില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (35), ദുബായില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശിനി (23), അബുദബിയില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി (54), ദമാമില്‍ നിന്നെത്തിയ പെരുവെള്ളൂര്‍ സ്വദേശി (30), ദുബായില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (28), സൗദി അറേബ്യയില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (51), റിയാദില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (42), ജിദ്ദയില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശി (41), സൗദി അറേബ്യയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (43), ഖത്തറില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (24), സൗദി അറേബ്യയില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (39), ദമാമില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (46), മസ്‌കറ്റില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (37), ദുബായില്‍ നിന്നെത്തിയ വെട്ടത്തൂര്‍ സ്വദേശി (29), സൗദി അറേബ്യയില്‍ നിന്നെത്തിയ കാളികാവ് സ്വദേശി (31), സൗദി അറേബ്യയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (34), സൗദി അറേബ്യയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (36), അബുദബിയില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (35), റിയാദില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (33), സൗദി അറേബ്യയില്‍ നിന്നെത്തിയ പോരൂര്‍ സ്വദേശി (55), ദുബായില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (31), സൗദി അറേബ്യയില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (25), സൗദി അറേബ്യയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (39) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+