മലപ്പുറത്ത് നേരിയ ആശ്വാസം; 886 പേര്‍ക്ക് കൊറോണ രോഗം ഭേദമായി, ചികിത്സയില്‍ 6,899 പേര്‍
മലപ്പുറം: ജില്ലയ്ക്ക് ആശ്വാസമായി 886 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 74,441 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഇതര വകുപ്പുകളുമായും പൊതുജനങ്ങളുമായും ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.

അതേസമയം 649 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 608 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേരും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ജില്ലയിലിപ്പോള്‍ 86,794 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,899 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 507 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 237 പേരും 243 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 408 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരും ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമെല്ലാം സാമൂഹ്യ അകലം ഉറപ്പാക്കുകയും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുകയും വേണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ കഴുകണം. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം.












Click it and Unblock the Notifications