മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഒമ്പത് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒരുങ്ങി; മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Google Oneindia Malayalam News

മലപ്പുറം: സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ ജില്ലയില്‍ നിര്‍മിച്ച ഒന്‍പത് വിദ്യാലയങ്ങളുടെ കെട്ടിടങ്ങള്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആറ് സ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് മൂന്നു കോടി വീതവും മൂന്നു സ്‌കൂളുകള്‍ക്ക് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും നിര്‍മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. ധന മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.

E

മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്, മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജി.എം.എച്ച്.എസ്.എസ്, പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ്, എടപ്പാള്‍ ജി.എച്ച്.എസ്.എസ്, തൃക്കാവ് ജി.എച്ച്.എസ്.എസ്, വേട്ടേക്കോട് ജി.യു.പി.എസ്, ഇരുമ്പുഴി ജി.എല്‍.പി.എസ്, നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ബഹുനില കെട്ടിടങ്ങളില്‍ വിശാലമായ ക്ലാസ്റൂമുകള്‍, ലാബുകള്‍, ഡൈയിനിങ് ഹാളുകള്‍, അടുക്കള, ലൈബ്രറി, സ്പോര്‍ട്സ് റൂം, സ്റ്റാഫ് റൂം, കൗണ്‍സിലിങ് റൂം, ലാംഗേജ് റൂം, റെക്കോര്‍ഡ് റൂം, ടോയ്ലറ്റ് സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അന്തരിച്ചു; ഗള്‍ഫിലെ കാരണവര്‍, മധ്യസ്ഥന്‍... ഇനിയില്ലകുവൈത്ത് അമീര്‍ ശൈഖ് സബാഹ് അന്തരിച്ചു; ഗള്‍ഫിലെ കാരണവര്‍, മധ്യസ്ഥന്‍... ഇനിയില്ല

ചടങ്ങില്‍ പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ്, കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ്, കാവനൂര്‍ ജി.എച്ച്.എസ്.എസ്, നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ്, വേങ്ങര ജി.എം.എച്ച്.എസ്.എസ്, മുണ്ടമ്പ്ര ജി.യു.പി.എസ്, കൊമ്പുകല്ല് ജി.എല്‍.പി.എസ് എന്നീ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

Malappuram
English summary
9 School buildings inauguration on October 4 in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X