മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 90 മലപ്പുറം സ്വദേശികള്‍; മൂന്ന് പേര്‍ക്ക് രോഗലക്ഷണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോവിഡ് 19 ആശങ്കകള്‍ക്കിടെ അബുദബിയില്‍ നിന്ന് 180 പ്രവാസികള്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഐഎക്‌സ്-348 എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെ 2.12 ന് കരിപ്പൂരിലെ റണ്‍വെയില്‍ പറന്നിറങ്ങി. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗലക്ഷണമുണ്ടായിരുന്നു.

ആലപ്പുഴ - ഒന്ന്, കാസര്‍ക്കോട്- രണ്ട്, കണ്ണൂര്‍- ഏഴ്, കൊല്ലം- രണ്ട്, കോഴിക്കോട്- 49, പാലക്കാട്- 15, വയനാട്- 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാര്‍. ഇവരെ കൂടാതെ തമിഴ്‌നാട്, മാഹി സ്വദേശികളായ ഓരോരുത്തരും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു. വിശദാംശങ്ങള്‍....

നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിക്ക്

നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിക്ക്

നടപടിക്രമങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരില്‍ പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും തുടര്‍ ചികിത്സയ്ക്കെത്തിയവരെ ആശുപത്രികളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും കൊണ്ടുപോയി.

നാല് പേര്‍ക്ക് ലക്ഷണം

നാല് പേര്‍ക്ക് ലക്ഷണം

കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍, ഒരു കോഴിക്കോട് സ്വദേശി എന്നിവര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

മറ്റു ചിലര്‍ ഇങ്ങനെ

മറ്റു ചിലര്‍ ഇങ്ങനെ

ഇവരെ കൂടാതെ നേരിയ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട മലപ്പുറം സ്വദേശിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. വൃക്ക രോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയേയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളേയും കോഴിക്കോട് സ്വദേശിയായ ഒരു വനിതയേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

83 പേര്‍ കോവിഡ് കെയറിലേക്ക്

83 പേര്‍ കോവിഡ് കെയറിലേക്ക്

അബുദബിയില്‍ നിന്നെത്തിയവരില്‍ 83 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. മലപ്പുറം ജില്ലയിലെ 31 പേരാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുള്ളത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 88 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. തിരിച്ചെത്തിയ ഓരോ പ്രവാസിയുടേയും ആരോഗ്യ സുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിമാനത്താവള അതോറിട്ടിയുമായി ചേര്‍ന്ന് ഒരുക്കിയിരുന്നത്.

Malappuram
English summary
90 Malappuram Natives arrived Karipur in Special Flight from Abu dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X