Get Updates
Get notified of breaking news, exclusive insights, and must-see stories!

90കാരിയായ ആദിവാസി മുത്തശ്ശിയെ മകന്‍ പീഡിപ്പിച്ചതായി പരാതി; മുത്തശ്ശി അത്യാസന്ന നിലയില്‍

മലപ്പുറം: 90വയസ്സുകാരിയും നരക ജീവിതം നയിക്കുകയും ചെയ്യുന്ന ആദിവാസി മുത്തശ്ശിയെ സ്വന്തംമകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ്. മകന്റെ അക്രമത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്ത്രീ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യസന്ന നിലയിലാണ്.

പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ 90വയസ്സുകാരിയായ മാതാവിന്റെ 43വയസ്സുകാരനായ മകന്‍ പീഡിപ്പിക്കുന്നത് കണ്ടതായാണ് അയല്‍വാസിയായ യുവാവ് മൊഴി നല്‍കിയത്. ഇതുപ്രകാരം പൂക്കോട്ടുംപാടം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതോടെ ഭയംകാരണം പരാതിക്കാരനായ യുവാവ് മലക്കംമറിയുന്നു.

malappuram

മകന്റെ പീഡനത്തില്‍ തുടയെല്ല് പൊട്ടി അബോധാവസ്ഥയില്‍ കഴിയുന്ന മുത്തശ്ശി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മുത്തശ്ശിയെ മകന്‍ പലതവണ പീഡിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പറയുന്നുണ്ടെങ്കിലും ആരും പരാതി നല്‍കാന്‍ തയാറല്ല. മുത്തശ്ശി യാചന നടത്തിയും മറ്റും കൊണ്ടുവരുന്ന ഭക്ഷണമാണ് മകന്‍ കഴിക്കുന്നതെന്നും അയല്‍വാസികള്‍ സമ്മതിക്കുമ്പോഴും ആര്‍ക്കും പരാതിപ്പെടാന്‍ ധൈര്യമില്ലാത്തത് മകന്‍ ഉപദ്രവിക്കുമെന്ന ഭയത്താലാണ്.

മേഖലയിലെ ഒരുസാമൂഹ്യപ്രവര്‍ത്തകയാണ് മുത്തശ്ശിക്ക് സഹായവുമായി കൂടെയുള്ളത്. മകന്‍ തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല. നാട്ടുകാരുടെ സഹായത്തോടെ ആദ്യം മുത്തശ്ശിയെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ ചികിത്സിക്കാനുള്ള പണമോ, സൗകര്യമോ ഒന്നും ഏറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥയയായിരുന്നു. മൂന്ന് ആണും, ഒരുപെണ്ണുമായി മൂന്നുമക്കളായിരുന്നു മുത്തശ്ശിക്കുണ്ടായിരുന്നത്. ഇവരില്‍ ഒരു ആണ്‍കുട്ടി ഒഴികെ മറ്റുള്ളവരെല്ലാം ഇതിനോടകം മരണപ്പെട്ടു.

നിലവില്‍ മരിച്ച പെണ്‍കുട്ടിയുടെ മകനും, ഒരു മകനും മാത്രമാണ് കൂടെയുള്ളത്. ഇതില്‍ ചെറുമകന്റെ സഹായം മാത്രമാണ് മുത്തശ്ശിക്ക് ലഭിക്കുന്നുള്ളു. ചെറിയ കുട്ടിയാണെങ്കിലും ചെറുമകന്‍ വല്ലപ്പോഴും ആട് മേയ്ക്കാന്‍ പോയി ലഭിക്കുന്ന നൂറ് രൂപകൊണ്ടാണ് വീട്ടിലേക്കാവശ്യമായ ചായപ്പെടിയും മറ്റു ചെറുസാധനങ്ങളും വാങ്ങുന്നത്. മറ്റുള്ളവയെല്ലാം 90വയസ്സുകാരിയായ ഈമുത്തശ്ശിതന്നെ അടുത്തുള്ള വീട്ടില്‍നിന്നും മറ്റുസഹായമായും യാചിച്ചുമാണ് കൊണ്ടുവരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.

മേഖലയിലെ ഒരു സാമൂഹ്യപ്രവര്‍ത്തക പലപ്പോഴും മുത്തശ്ശിക്ക് ചെറിയ സഹായങ്ങള്‍ നല്‍കാറുണ്ടായിരുന്നു. മകന്‍ മുത്തശ്ശിയെ അശ്ലീലമായി ഉപദ്രവിക്കുന്നത് കണ്ട അടുത്ത വീട്ടിലെ യുവാവ് സഹോദരിമാരോട് അവരുടെ വീട്ടിലേക്ക് പോകുന്നത് വിലക്കിയിരുന്നു. ഇത്തരത്തില്‍ ഒരുദിവസം മുത്തശ്ശിയെ പീഡിപ്പിക്കുന്നതിനിടയിലുണ്ടായ മല്‍പിടുത്തത്തില്‍ തള്ളിയിട്ടതോടെയാണ് ഗുരുതര പരുക്കേല്‍ക്കാന്‍ കാരണമായി പറയുന്നത്. വെള്ളംചേര്‍ക്കാതെ മുത്തശ്ശിക്ക് മദ്യംകൊടുക്കാറുണ്ടെന്നും ഇതിനുശേഷമാണു പീഡിപ്പിക്കാറുമെന്നാണു അയല്‍വാസികള്‍ പറയുന്നത്.

മകന്‍ വിവാഹം കഴിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അയല്‍വാസിയായ യുവാവും സാമൂഹ്യപ്രവര്‍ത്തകയും ചേര്‍ന്നാണു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതിക്കാരനായ അയല്‍വാസിയായ ആദിവാസി യുവാവ് മൊഴിമാറ്റുകയാണ്.പീഡനം നടന്നതായി കണ്ടിട്ടില്ലെന്നാണ് ഇപ്പോള്‍ ചോദിക്കുന്നവരോട് യുവാവ് പറയുന്നത്.

പരുക്കേറ്റ മുത്തശ്ശിയെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശേഷം മരുന്ന് നല്‍കി തിരിച്ചയക്കുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച പനി മൂര്‍ഛിക്കുകയും ഛര്‍ദിയും തുടങ്ങിയതോടെ മഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്നും എന്തുംസംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മുത്തശ്ശിയുടെ മെഡിക്കല്‍ പരിശോധനയും ഇതിനിടയില്‍ നടത്തി. പരാതി നല്‍കിയ യുവാവിന്റെ ഇപ്പോഴത്തെ മൊഴിമാറ്റലും അബോധാവസ്ഥയിലുള്ള മുത്തശ്ശി മകനെതിരെ പരാതി നല്‍കാന്‍ തയ്യാറാവില്ലെന്ന സൂചനയുമാണ് പോലീസിനെ കുഴക്കുന്നത്. മുത്തശ്ശിയെ സഹായിക്കാനായി രംഗത്തുവന്ന സാമൂഹ്യ പ്രവര്‍ത്തകയും പരാതിക്കാരന്റെ മൊഴിമാറ്റലിലും അയല്‍വാസികള്‍ പരാതി നല്‍കാന്‍ തയ്യാറാവാത്തതിനാലും മനംമടുത്ത അവസ്ഥയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+