Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗികള്‍ 1000ത്തില്‍ താഴെ; ടിപിആര്‍ ഉയര്‍ന്നു തന്നെ

മലപ്പുറം: ജില്ലയില്‍ ഏറെ കാലത്തിന് ശേഷം 1000ത്തില്‍ താഴെ ആളുകള്‍ക്ക് പ്രതിദിന കൊറോണ രോഗം. എങ്കിലും ടിപിആര്‍ നിരക്ക് ആശാവഹമല്ല. തിങ്കളാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.17 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച 908 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ 893 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

c

എന്നാല്‍ 5,237 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,79,556 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഏറെ കാലമായി മലപ്പുറം ജില്ലയില്‍ 1000ത്തില്‍ കൂടുതലാണ് പ്രതിദിന രോഗികള്‍. പല ദിവസങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ല മലപ്പുറമായിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രോഗികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഇളവ് നല്‍കി. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 883 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 23 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 53,211 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 25,850 പേരാണ് ചികിത്സയിലുള്ളത്. ആശുപത്രികളില്‍ 1,058 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 274 പേരും 124 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,127 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

Recommended Video

cmsvideo
    കോവിഡ് 19; മലപ്പുറം ജില്ലയിൽ 908 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 5237 പേർക്ക് രോഗമുക്തി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+