മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേറിട്ട രാഷ്ട്രീയ തന്ത്രവുമായി മുസ്ലിം ലീഗ്; 91 ശതമാനം സ്ഥാനാര്‍ഥികളും പുതുമുഖങ്ങള്‍

Google Oneindia Malayalam News

മലപ്പുറം: ശക്തമായ രാഷ്ട്രീയ തീരുമനവുമായിട്ടാണ് മുസ്ലിം ലീഗ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. പുതുമുഖങ്ങള്‍ പ്രാതിനിധ്യം നല്‍കുക എന്നതായിരുന്നു അത്. വാചക കസര്‍ത്ത് മാത്രമല്ല, പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അതോടെ പതിവായി തിരഞ്ഞെടുപ്പില്‍ കണ്ടിരുന്ന മുഖങ്ങള്‍ സ്ഥാനാര്‍ഥികളല്ലാതായി. പകരം പഴയ നേതാക്കള്‍ പ്രചാരണ രംഗത്ത് മാത്രമായി ഒതുങ്ങി. തുടര്‍ച്ചയായി മൂന്ന് തവണ മല്‍സരിച്ചവര്‍ ഇത്തവണ മല്‍സരിക്കേണ്ട എന്നാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട തീരുമാനം. ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം പേര്‍ മല്‍സരിക്കരുത് എന്നും നിര്‍ദേശിച്ചു.

15

ഇതോടെ കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ സാധാരണ പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ഥിയാകാന്‍ അവസരമൊരുങ്ങി. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളില്‍ 91 ശതമാനവും പുതുമുഖങ്ങളാണ്. മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്തതാണ് ഇത്രയും സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാകുക എന്നത്. എന്നാല്‍ പരിചയ സമ്പന്നരെ പൂര്‍ണമായും ഒഴിവാക്കിയതുമില്ല. കുറച്ചു പരിചയ സമ്പന്നരെ നിലനിര്‍ത്തുകയും ചെയ്തു. ഇത് പാര്‍ട്ടിയില്‍ വിമത സ്വരം ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. പലയിടത്തും വിമത ശല്യം രൂക്ഷമായി. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിമത ശല്യം കുറവാണ് എന്ന് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. വിമതരെ 6 വര്‍ഷം പാര്‍ട്ടിക്ക് പുറത്തുനിര്‍ത്താനാണ് തീരുമാനം.

നിങ്ങളും ഞങ്ങളും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; ബിജെപിക്കെതിരെ തുറന്നടിച്ച് ഒവൈസിനിങ്ങളും ഞങ്ങളും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; ബിജെപിക്കെതിരെ തുറന്നടിച്ച് ഒവൈസി

ത്രിതല പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കുമുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ 1463 പേരാണ്. ഇതില്‍ 125 പേര്‍ മാത്രമാണ് സിറ്റിങ് അംഗങ്ങള്‍. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. ഗ്രാമപഞ്ചായത്തിലേക്ക് മല്‍സരിക്കുന്നവരില്‍ 900ത്തിലധികം പേര്‍ പുതിയ സ്ഥാനാര്‍ഥികളാണ്. മുന്‍സിപ്പാലിറ്റികളിലേക്ക് മല്‍സരിക്കുന്നവരില്‍ 25 പേര്‍ മാത്രമാണ് സിറ്റിങ് മെംബര്‍മാര്‍. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് ഏറെ കാലമായി മുസ്ലിം ലീഗില്‍ ആവശ്യം ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും സമാനമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിയമസഭയുടെ കാര്യത്തില്‍ ലീഗ് എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.

വടകരയില്‍ പ്രചാരണം നടത്തില്ലെന്ന് കെ മുരളീധരന്‍; നടത്തുമെന്ന് മുല്ലപ്പള്ളി, അച്ചടക്കം വേണംവടകരയില്‍ പ്രചാരണം നടത്തില്ലെന്ന് കെ മുരളീധരന്‍; നടത്തുമെന്ന് മുല്ലപ്പള്ളി, അച്ചടക്കം വേണം

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Malappuram
English summary
91 Percentage Muslim League Candidates are new faces in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X