കേരളത്തിലെ ഏറ്റവും വലിയ പുകയില വേട്ട; ഒന്നരക്കോടിയുടെ പാന്‍മസാല, ഒരു മാസം നീണ്ട ഓപ്പറേഷന്‍
മലപ്പുറം: എടപ്പാളില്‍ പുകയില ലഹരി ഉല്‍പ്പനങ്ങള്‍ പിടികൂടി. കോടിക്കണക്കിന് നിരോധിത പുകയില ഉല്‍പ്പനങ്ങളാണ് പിടികൂടിയത്. മലപ്പുറം എടപ്പാള്‍ വട്ടംകുളം എന്ന സ്ഥലത്തു വച്ച് ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവില്‍ രണ്ട് ലോറികളിലായി സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയുടെ ( 3,79,000 പാക്കറ്റ് ) നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

കര്‍ണാടക ബാംഗ്ലൂരില്‍ നിന്ന് വ്യാപകമായി പുകയില ഉല്‍പ്പന്നങ്ങള്‍, ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ മറയാക്കി, ചെക്ക് പോസ്റ്റ് കടത്തി ജില്ലയില്‍ എത്തിച്ച് വിതരണം ചെയ്യുന്ന സംഘമാണ് വലയിലായത്. മലപ്പുറം എടപ്പാളില്‍ ഇവര്‍ക്ക് ഗോഡൗണ്‍ ഉണ്ടായിരുന്നു. മാഫിയ സംഘത്തെക്കുറിച്ച് വിവരം ലഭിച്ച എക്‌സൈസ് ഒരു മാസക്കാലമായി ഈ സംഘത്തെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തിവരികെയായിരുന്നു.

കഴിഞ്ഞ ദിവസം പുകയില ഉല്‍പ്പന്നങ്ങളുടെ ലോഡ് വരുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് വഴിക്കടവ് ചെക്‌പോസ്റ്റില്‍ നിന്നു തന്നെ ഈ വാഹനങ്ങള്‍ രഹസ്യമായി പിന്തുടര്‍ന്ന് ഗോഡൗണ്‍ കണ്ടെത്തുകയും ഗോഡൗണില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കവേ വാഹനങ്ങള്‍ സഹിതം പ്രതികളെ പിടികൂടുകയുമാണ് ഉണ്ടായത്. അടുത്ത കാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വലിയ പുകയില വേട്ടയാണിത്.

വാഹനത്തിന്റെ ഡ്രൈവര്‍മാരായിരുന്ന യൂസഫ് മകന്‍ മുഹമ്മദാലി, പേരച്ചന്‍ മകന്‍ രമേശ്, സൈനുദ്ദീന്‍ മകന്‍ ഷമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പൊന്നാനി ആലങ്കോട് സ്വദേശി ഷൗക്കത്ത് എന്ന ആളാണ് ഈ സംഘത്തിന്റെ തലവന്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊന്നാനി എടപ്പാള്‍ ഭാഗങ്ങളിലായി ഇയാള്‍ക്ക് അഞ്ചോളം ഗോഡൗണുകളും, സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ എക്‌സൈസ് ഇന്നലെ രാത്രി തന്നെ റെയ്ഡുകള്‍ നടത്തുകയും ചെയ്തു.

വിവരമറിഞ്ഞ ഷൗക്കത്ത് ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ സാധിച്ചിട്ടില്ല. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ 'ഒപ്പറേഷന്‍ ടുബാക്കോ' എന്ന പേരില്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും, പൊന്നാനി എക്‌സൈസ് പാര്‍ട്ടിയും, വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റും സംയുക്തമായിട്ടാണ് ഓപ്പറേഷന്‍ നടത്തിയത്.

പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മലപ്പുറം ഐബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷിജു മോന്‍, ഇന്‍സ്‌പെക്ടര്‍ റിമേഷ്, പി ഒ ഷിബു. ഡി, ഷിബു ശങ്കര്‍ , ഉമ്മര്‍ കുട്ടി, പ്രദീപ് കുമാര്‍, സി ഇ ഓ മാരായ നിതിന്‍, അഖില്‍ ദാസ്, ഷംനാസ്, ദിദിന്‍, വിനേഷ്, രഞ്ജിത്ത്, ലിജിന്‍, കണ്ണന്‍, അനീഷ്, ജയകൃഷ്ണന്‍, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications