മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓർഡർ ചെയ്തത് 1400 രൂപയുടെ പവർ ബാങ്ക്: ലഭിച്ചത് 8000 രൂപയുടെ ഫോൺ; കൈയിൽ വച്ചോളു എന്ന് ആമസോൺ

Google Oneindia Malayalam News

മലപ്പുറം: ഓണ്‍ലൈനില്‍ സാധനം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇപ്പോഴും ചിലരുടെ മനിസില്‍ ഒരു ആശങ്കയുണ്ട്. നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനം തന്നെ ലഭിക്കുമോ എന്ന്, ചിലര്‍ക്ക് ഇഷ്ടികയും മരക്കട്ടയും ലഭിച്ച വാര്‍ത്തകള്‍ നിരവധി നമ്മള്‍ എല്ലാവരും കേട്ടിമുണ്ട്. എന്നാല്‍ മലപ്പുറത്തെ ഒരു യുവാവിന് സംഭവിച്ചത് മറ്റൊന്നാണ്. മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി നബീല്‍ നാഷിദ് 1400 രൂപയുടെ പവര്‍ ബാങ്ക് ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ പാര്‍സല്‍ വന്ന നബീല്‍ പെട്ടി തുറന്നപ്പോള്‍ കണ്ടത് 8000 രൂപ വിലമതിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണാണ്. പാര്‍സല്‍ അയക്കുമ്പോള്‍ പറ്റിയ അബദ്ധമായിരിക്കാമെന്നാണ് നബീല്‍ കരുതിയത്.

amazon

ഉടന്‍ തന്നെ ഇക്കാര്യം വില്‍പ്പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ കേട്ട മറുപടി നബീലിനെ ശരിക്കും ഞെട്ടിച്ചു. താങ്കളുടെ സത്യസന്ധതയെ അഭിനന്ദിക്കുന്നുവെന്നും ആ ഫോണ്‍ താങ്കള്‍ തന്നെ വച്ചോളു എന്നായിരുന്നു ആമസോണ്‍ അറിയിച്ചത്. ട്വിറ്ററിലാണ് നബീലിന് ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചത്.

1400 രൂപ വിലവരുന്ന ഷവോമിയുടെ ഒരു പവര്‍ ബാങ്ക് നബീല്‍ ഓര്‍ഡര്‍ ചെയ്തത്. ആഗസ്റ്റ് 15ന് സാധനം വീട്ടിലെത്തി. പെട്ടി തുറന്നു നോക്കിയപ്പോഴാണ് ഷവോമിയുടെ 8000 രൂപ വിലയുള്ള ഫോണ്‍ സ്മാര്‍ട്ട് ഫോണ്‍ കാണുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ കിട്ടിയ ഈ ഫോണിന്റെ ചിത്രം ഉടന്‍ തന്നെ നബീല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ആമസോണിനെ ടാഗ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് തെറ്റ് പറ്റിയതില്‍ ആമസോണിന്റെ ക്ഷമാപണ ട്വീറ്റും എത്തി. പാര്‍സല്‍ തിരിച്ച് നല്‍കാനുള്ള റിട്ടേണ്‍ പോളിസി ലിങ്കും ട്വീറ്റ് ചെയ്തു. ഫോണ്‍ താങ്കള്‍ക്ക് തന്നെ ഉപോഗിക്കാം അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും സംഭാവന ചെയ്യാമെന്നുള്ള ട്വീറ്റും പിന്നാലെയെത്തി.

Malappuram
English summary
a man from malappuram, ordered a power bank of Rs 1,400 on Amazon, got a smartphone worth Rs 8,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X