Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാംനില ഉണ്ട്, എന്നാൽ, കോണിപ്പടിയില്ല; കുട്ടികളും അധ്യാപകരും ഇവിടെ മിന്നൽ മുരളി ആകേണ്ട അവസ്ഥയിൽ

രണ്ടാംനില ഉണ്ട്, എന്നാൽ, കോണിപ്പടിയില്ല; കുട്ടികളും അധ്യാപകരും ഇവിടെ മിന്നൽ മുരളി ആകേണ്ട അവസ്ഥയിൽ

മലപ്പുറം: നിലമ്പൂർ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ ജി യു പി സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ക്ലാസിലേക്ക് എത്താൻ കഷ്ടപ്പെടുകയാണ്. അതായത്, അധ്യപകരും കുട്ടികളും ക്ലാസിലേക്ക് എത്താൻ വേണ്ടി 'മിന്നൽ മുരളി' ആവേണ്ടി വരും എന്ന അവസ്ഥയാണ് നിവലിൽ ഉളളത്.

തീരെ സൗകര്യം കുറലാണ് ഈ സ്കൂളിൽ. ആയതിനാൽ തന്നെ, നാട്ടുകാരുടെ സഹകരണത്തോടെ പിന്തുണയോടെ സ്കൂളിന്റെ രണ്ട് നിലകളും കെട്ടി പണിഞ്ഞു. എന്നാൽ, ഈ കെട്ടി പണിത രണ്ടാം നില കാണാൻ കഴിയാത്ത അവസ്ഥായാണ് ഇവിടുത്തെ കുട്ടികൾക്കും അധ്യാപകർക്കും. കാരണം, രണ്ടാം നില പണിതെങ്കിലും രണ്ടാം നിലയിലേക്ക് കടക്കാൻ ഇവിടെ കോണിപ്പടി ഇല്ല. അതാണ് പ്രധാന കാരണം.

malappuram school

അതേസമയം, ഈ ക്ലാസിലേക്ക് എത്താൻ കുട്ടികൾക്ക് എങ്കിനെ സാധിക്കും എന്നതും ഒരു ചോദ്യമാണ്. കുട്ടികളുടെ രക്ഷിതാക്കൾ ചോദിക്കുന്നത് അതിലും അടിപൊളി ചോദ്യമാണ്.' കുട്ടികൾ ഇങ്ങേട്ടേക്ക് എത്താൻ പറക്കണോ?..' ഇത് തന്നെയാണ് നാട്ടുകാരും ചോദിക്കുന്നത്.

ഈ സ്കൂളിൽ കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ നല്ലൊരു ക്ലാസ്സ് മുറി ഇല്ല. ആവിശ്യത്തിന് സജ്ജീകരണം ഇല്ല. ആയതിനാൽ തന്നെ, നാട്ടുകാർ സഹകരണത്തോടെ , പിരിവെടുത്തും ഫുട്ബോൾ ടൂർണമെന്റ് നടത്തിയും ഇവർ പണം കണ്ടെത്തി. ഇത്തരത്തിൽ നാല് ലക്ഷം രൂപ നാട്ടുകാർ സഹകരിച്ച് കണ്ടെത്തി പഞ്ചായത്തിന് കൈമാറി. ഇതിന് പുറമെ , പഞ്ചായത്ത് ഫണ്ട് അഞ്ച് ലക്ഷം ഉണ്ട്. എല്ലാം, കൂടി ആകെ, ഒമ്പത് ലക്ഷം രൂപ ലഭിച്ചു. ഇവ ചെലവഴിച്ചാണ് രണ്ടാം നില പണിതത്. എന്നാൽ, നില പണിതെങ്കിലും ഇത് ആർക്കും ഉപകാരം ഇല്ലാത്ത അവസ്ഥയിൽ ആയി.

അതേ സമയം, സ്കൂളിന്റെ പ്രീ പ്രൈമറി കെട്ടിടത്തിന് മുകളിൽ ആയാണ് നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം പണിതത്. എന്നാൽ, പണി ചെയ്തെങ്കിലും ഇവർ മുകളിലേക്ക് കയറാൻ കോണിപ്പടി നിർമിച്ചിരുന്നില്ല.
എന്നാൽ, സംഭവത്തിൽ ഇടപ്പെട്ട് നാട്ടുകാർ എത്തി ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ എസ്റ്റിമേറ്റിൽ കോണി ഇല്ലെന്നാണ് കരാറുകാരന്റെ മറുപടി. എന്നാൽ, പിന്നെ, പഞ്ചായത്ത് എഞ്ചിനീയർ എന്തിനാണ് ഈ കെട്ടിടം ഉണ്ടാക്കുന്നത് എന്ന് ബോധമുണ്ടായിരുന്നില്ലേ എന്നും നാട്ടുകാർ ചോദിക്കുന്നത്.

അതേ സമയം, ഇനി പുതുതായി കോണിപ്പടി കെട്ടാനുള്ള തയ്യാറെടുപ്പിൽ ആണ് അധികൃതർ. ഇതിനു വേണ്ടി ഒരു ലക്ഷം രൂപ വക ഇരുത്തി എന്നാണ് വിവരം. സംരക്ഷണ ഭിത്തിയോട് ചേർന്ന് ശൗചാലയത്തിന്റെ മുകളിലേക്ക് ചവിട്ടു പടി ഉണ്ടാക്കാനാണ് തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+