Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യ ദിനാഘോഷ റാലിയിൽ സവർക്കർ വേഷത്തിൽ വിദ്യാർത്ഥി; മലപ്പുറത്ത് സ്കൂളിനെതിരെ പ്രതിഷേധം

മലപ്പുറം: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വിദ്യാർത്ഥിയെ സവർക്കർ വേഷം ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം. മലപ്പുറം കീഴുപറമ്പ് ഗവ വൊക്കേഷ്ണൽ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്. സംഭവത്തിൽ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി.

cover

ചിത്രങ്ങൾ സ്ക്രീൻ ഷോട്ട് മനോരമ ന്യൂസ്

എഴുപത് സ്വതന്ത്ര്യ സമര സേനാനികളെ അണിനിരത്തിയായിരുന്നു റാലി നടന്നത്. ഡ്രസിംങ്ങ് റൂമിൽ നിന്ന് അണിയിച്ചൊരുക്കി സവർക്കറുടെ പേരെഴുതിയ ബോർഡ് ശരീരത്തിൽ തൂക്കി പുറത്തിറങ്ങിയ വിദ്യാർത്ഥിയെ കണ്ട ഒരു അധ്യാപകൻ പേര് മാറ്റിയെങ്കിലും അതേ വേഷവിധാനത്തിൽ റാലിയിൽ പങ്കെടുത്തുവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

സവര്‍ക്കറുടെ വേഷം ധരിക്കാന്‍ നിര്‍ദേശം നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനാധ്യാപകന് നിവേദനം നൽകിയതായും വിഷയത്തിൽ ശക്തമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും യൂത്ത് ലീഗ് നേതാവ് വൈ പി നിസാർ പറഞ്ഞു.

അതേസമയം നേരത്തെ നിശ്ചയിച്ച സ്വാതന്ത്ര്യ സമര നേതാക്കളുടെ പട്ടികയിൽ സവർക്കറെ ഉൾപ്പെടുത്തിയിരുന്നില്ല എന്നും ഇതിൻ്റെ ചുമതലയുള്ള അധ്യാപകൻ്റെ വീഴ്ചയാണ് വിവാദങ്ങൾക്ക് കാരണം എന്നുമാണ് പിടിഎ വിശദീകരണം. വീഴ്ച സംഭവിച്ച അധ്യാപകനിൽ നിന്നും വിശദീകരണം തേടിയതായും പിടിഎ ഭാരവാഹികൾ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+