മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രസവത്തിനും ലീവില്ല.... മലപ്പുറത്ത് പ്രസവാവധിക്കു പോയ അധ്യാപികയെസ്‌കൂളില്‍ നിന്നും പിരിച്ചുവിട്ടു, അന്വേഷണം നടത്താന്‍ വനിതാകമ്മീഷന്‍ തീരുമാനം

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രസവാവധിക്കു പോയ അധ്യാപികയെ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ടതായ പരാതിയില്‍ അന്വേഷണം നടത്താന്‍ വനിതാകമ്മീഷന്‍ തീരുമാനം. മലപ്പുറത്തെ അധ്യാപികയുടെ പരാതിയിലാണ് തിങ്കളാഴ്ച്ച വനിതാ കമ്മീഷന്‍ മലപ്പുറത്തു നടത്തിയ സിറ്റിംഗില്‍വെച്ചു അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

<strong>ക്വാറി ഉൽപ്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയും ലഭ്യതകുറവും: നിര്‍മ്മാണ പ്രവൃത്തികള്‍ സ്തംഭിക്കുന്നു, വയനാട് ജില്ലയിലെ ക്വാറികള്‍ തുറക്കണമെന്ന ആവശ്യം ശക്തം</strong>ക്വാറി ഉൽപ്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയും ലഭ്യതകുറവും: നിര്‍മ്മാണ പ്രവൃത്തികള്‍ സ്തംഭിക്കുന്നു, വയനാട് ജില്ലയിലെ ക്വാറികള്‍ തുറക്കണമെന്ന ആവശ്യം ശക്തം

അതേ സമയം പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ നിലമ്പൂരിലുള്ള സ്‌കൂളിലെ മുന്‍ അധ്യാപികയുടെ പരാതി സംബന്ധിച്ച് വനിതാ കമ്മീഷന്‍ നേരിട്ട് അനേ്വഷണം നടത്താനും തീരുമാനിച്ചു. അനധികൃതമായി സ്ഥലം മാറ്റിയെന്നും ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും കാണിച്ചാണ് അധ്യാപിക പരാതി നല്‍കിയത്. അധ്യാപികയുടെ പരാതിയോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നും ഉയര്‍ന്ന മറ്റു പരാതികളും അനേ്വഷിക്കുമെന്നും കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു.

EM Radha

ചെമ്മന്‍കടവ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ക്കെതിരായ പരാതിയിലും നേരിട്ട് അനേ്വഷണം നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇതേ സ്‌കൂളിലെ അധ്യാപികയാണ് പരാതി നല്‍കിയത്. വകുപ്പ് തല അനേ്വഷണം നടത്തിയതിനു ശേഷവും പരാതി തീര്‍പ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നേരിട്ട് അനേ്വഷിക്കാന്‍ തീരുമാനിച്ചത്.

ജീവിച്ചിരിക്കുന്ന മാതാവിന് ഖബറൊരുക്കിയ മകനെതിരെ ലഭിച്ച പരാതിയില്‍ കമ്മീഷന്‍ ഇന്ന് മകനില്‍ നിന്ന് വിശദീകരണം തേടി. ഒത്തു തീര്‍പ്പിനായി കമ്മീഷന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നേരത്തെ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ മുഖേനെയും ജനപ്രതിനിധികള്‍ വഴിയും ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നെങ്കിലും മകന്‍ വഴങ്ങിയിരുന്നില്ല. മാതാവിനെ അപമാനിച്ച് പുതിയ ഫ്ളക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ചെറിയ മകന് സ്വത്ത് നല്‍കിയതിലുള്ള ദേഷ്യത്തിലാണ് ജീവിച്ചിരിക്കുന്ന മാതാവിന് ഖബറിടമൊരുക്കാന്‍ കാരാണമായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയോട് മകനോട് സംസാരിച്ചതിന് ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

53 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. ആറെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 14 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി വച്ചു. 11 എണ്ണത്തില്‍ ഇരു കക്ഷികളും ഹാജരായില്ല. 16 എണ്ണത്തില്‍ ഒരു കക്ഷി മാത്രം ഹാജരായതിനാല്‍ മാറ്റിവെച്ചു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ അംഗം ഇ.എം രാധ, അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. റീബ എബ്രഹാം, പ്രീതി ശിവരാമന്‍, വനിതാ സെല്‍ എസ്ഐ സഫിയ എന്നിവര്‍ പങ്കെടുത്തു.

Malappuram
English summary
A teacher who went to maternity leave in Malappuram was dismissed from school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X