പന്ത് നിലം കണ്ടതേയില്ല! വീണ്ടും ഹിറ്റായി മലപ്പുറത്തുകാരുടെ ഫുട്ബോൾ പ്രേമം.. വൈറൽ വീഡിയോ
മലപ്പുറത്തുകാരുടെ ഫുട്ബോൾ പ്രിയത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടല്ലോ.. എത്രയോ തവണ മലപ്പുറംകാര്‍ ഫുട്ബോൾ തങ്ങളുടെ ജീവനില്‍ അലിഞ്ഞ് ചേര്‍ന്നതാണെന്ന് തെളിയിച്ചതാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു സംഭവം കൂടി നടന്നു. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് ഈ വീഡിയോ..
ഒരു മാസം മുമ്പാണ് അങ്ങാടിയിലെ റോഡിന് നടുവില്‍ നിന്ന് മലപ്പുറം പാണ്ടിക്കാട്ടെ കാരായാല്‍പ്പാറയില്‍ അക്ബൂര് കക്കാടും റംഷാദ് തോട്ടത്തിലും പന്ത് കളിച്ചത്. കളി കണ്ടുനിന്നവരാണ് വീഡിയോ എടുത്തത്.

ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വീഡിയോ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ വീഡിയോ വൈറല്‍ ആയി. നോ പിച്ച് ഹെഡാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.
കുട്ടികള്‍ കളിക്കാനായി പന്തും കൊണ്ട് വന്നപ്പോഴാണ് രണ്ട് പേര്‍ക്കും ഒന്ന് പന്ത് കളിച്ചാലോ എന്ന് തോന്നിയത്.. അക്ബറിനാണ് ആദ്യം കളിക്കാന്‍ ആഗ്രഹം തോന്നിയത്. റംഷാദും ഒപ്പം നിന്നു. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് അക്ബര്‍ പന്തുകൊണ്ട് കളി തുടങ്ങി. ലുങ്കിയും ഷര്‍ട്ടും ധരിച്ചാണ് റംഷാദ് ഫുട്‌ബോള്‍ കളിച്ചത്. ലുങ്കിയും ഷര്‍ട്ടും ധരിച്ച് റംഷാദും. ഒരുപാട് നേരം ബോള്‍ നിലംതൊടാതെ തലകൊണ്ട് തട്ടി.
ഇരുവരും ഏറെ നേരം പന്ത് നിലത്ത് തൊടാതെ തലകൊണ്ട് മാത്രം തട്ടിക്കളിച്ചു. ഇതാണ് ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്‍സറ്റഗ്രാം പേജിലും വന്നത്. കൂലിപ്പണിക്കാരനായ അക്ബര്‍ മുമ്പ് പ്രാദേശിക ക്ലബ്ബുകള്‍ക്കായി ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്..
ലോറി ഡ്രൈവറാണ് റംഷാദ്. ഐ എസ് എല്‍ പേജില്‍ തങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്ത സന്തോഷം രണ്ടാള്‍ക്കും ഉണ്ട്. അക്ബറും റംഷാദും. രണ്ടാഴ്ച മുന്‍പ് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ കൈയ്ക്ക് പരിക്കേറ്റ റംഷാദ് ഇപ്പോള്‍ വിശ്രമത്തിലാണ്.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications