വീൽചെയറിലെ വധു.. തിരൂരിലെ ഫാമിലി വെഡിങ് സെന്റിന് കയ്യടിയുമായി സോഷ്യൽമീഡിയ
നിരവധിപേരാണ് ഈ ചിത്രം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. നടി സുബി സുരേഷ് ഉൾപ്പെടെ ഉള്ളവർ ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.. നിരവധിപേരാണ് പോസ്റ്റിന് കമന്റമായി എത്തിക്കൊണ്ടിരിക്കുന്നത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുക എന്നത് ഭൂരിഭാഗം പെൺകുട്ടികളുടേയും സ്വപ്‌നമാണ്. അവരുടെ ജീവിതത്തിലെ വളരെ മനോഹരമായ ആ ദിവസം നല്ല ഗ്രസ്സിട്ട്, മേക്ക്അപ്പ് ചെയ്ത് സുന്ദരിയാവുക. ആ ആഗ്രത്തെ കുറ്റം പറയാൻ ആവില്ല.
കല്യാണത്തിന് ഡ്രസ് എടുക്കാൻ പോകുമ്പോൾ ഡ്രസിന്റെ ഡിസ്‌പ്ലേ വെച്ചത് കാണാറില്ലേ. നല്ല ഭംഗിയിൽ ഡ്രസ് ഇട്ടുനിൽക്കുന്ന പ്രതിമകൾ. എല്ലാ ഷോപ്പുകളിലും ഇത്തരം ഡിസ്‌പ്ലേ കാണാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും വീൽചെയറിൽ ഇരിക്കുന്ന ഡിസ്‌പ്ലേ കണ്ടിട്ടുണ്ടോ... അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...ഇത്തരത്തിൽ വീൽചെയർ ഉപയോഗിക്കുന്ന പെൺകുട്ടികൾക്കും വിവാഹമില്ലേ അവർക്കും സ്വപ്‌നങ്ങൾ ഇല്ലേ, അതൊക്കെ മനസ്സിലാക്കിക്കൊണ്ടു ഒരു നല്ലമുന്നേറ്റമായിട്ടാണ് ഈ സംഭവത്തെ വിലയിരുത്തപ്പെടുന്നത്.
തിരൂർ ഉള്ള ഫാമിലി വെഡിംഗ് സെന്ററിലാണ് വീൽചെയറിൽ വധുവിന്റെ വേഷത്തിൽ ഒരുങ്ങിയിരുക്കുന്ന യുവതിയുടെ രൂപം ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്. നിരവധിപേരാണ് ഈ ചിത്രം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. നടി സുബി സുരേഷ് ഉൾപ്പെടെ ഉള്ളവർ ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.. നിരവധിപേരാണ് പോസ്റ്റിന് കമന്റമായി എത്തിക്കൊണ്ടിരിക്കുന്നത്.
സ്വപ്നങ്ങൾ എല്ലാവർക്കും ഉണ്ടാവും അവരുടെ സ്വപ്നങ്ങളെ നമ്മൾ കാണാതെ പോകരുത് ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് അംഗീകരിക്കപ്പെടേണ്ടുതും ശ്രദ്ധിക്കപ്പെടേണ്ടതുമാണ് എന്നാണ് കമന്റുകളിൽ ഒന്ന്. എന്തൊരു വിശാലമായ കാഴ്ചപ്പാടാണ്, നല്ല മാറ്റങ്ങൾ വന്നു തുടങ്ങിയതിന്റെ സൂചനയാണിത്. ഈ ഡിസ്പ്ലേയ്ക്ക് ഒരു സൗന്ദര്യമുണ്ട്, മനസ്സുകൊണ്ടാണ് അറിയാൻ കഴിയുന്നത് എന്നാണ് മറ്റൊരു കമന്റ്. വെഡിങ് സെന്റുകളിൽ മാത്രമല്ല എല്ലാ സ്ഥലങ്ങളിലും ഈ മാറ്റം വരണമെന്നാണ് മറ്റുചില കമന്റുകൾ.
സോഷ്യൽമീഡിയയിൽ ഈ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.. ഇത്തരം മാറ്റങ്ങൾ തന്നെയാണ് ഉണ്ടാവേണ്ടതെന്നും വിശാല ചിന്താഗതി ഇനിയും ഇത്തരത്തിൽ തന്നെ ഉണ്ടാവട്ടേ എന്നും ചിലർ പറയുന്നു.












Click it and Unblock the Notifications