മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ വണ്ടൂരില്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്ത്

Google Oneindia Malayalam News

വണ്ടൂര്‍: ഇത്തവണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വണ്ടൂരില്‍ മല്‍സരം കടുക്കും. ഇടത് - വലത് - എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം മാറ്റുരയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തിറങ്ങുന്നു. രണ്ട് ബ്ലോക്ക് ഡിവിഷനുകളിലേക്ക് ഉള്‍പ്പെടെ നാലിടത്താണ് ആം ആദ്മി സ്ഥാനാര്‍ഥികള്‍ വണ്ടൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുക. ജനകീയ രാഷ്ട്രീയത്തിലേക്ക് എന്ന സന്ദേശവുമായിട്ടാണ് എഎപി തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്.

A

ദില്ലിയില്‍ അരവന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന മാതൃക വണ്ടൂരിലും കൊണ്ടുവരുമെന്ന് നേതാക്കള്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് ചോക്കാട് ഡിവിഷനില്‍ നിന്ന് അദീപ് ലാല്‍, വണ്ടൂര്‍ ഡിവിഷനില്‍ നിന്ന് സവാദ്, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാണിയമ്പലം ഡിവിഷനില്‍ നിന്ന് ടിപി ഹാരിസ്, കാളികാവിലെ 16ാം വാര്‍ഡില്‍ നിന്ന് അബ്ദു ഹാജി എന്നിവരാണ് എഎപിക്ക് വേണ്ടി കളത്തിലിറങ്ങുന്നത്.

 അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ് അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

ദില്ലി, പഞ്ചാബ് എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ പക്ഷേ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അതിനിടെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് സിആര്‍ നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്ക്കുകയും ചെയ്തു. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി.

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

Malappuram
English summary
AAP four Candidates contest from Vandoor in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X