മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാടകക്കെടുത്ത ബൈക്കില്‍ കറക്കം: ഇരുമ്പ് കമ്പികൊണ്ട് കെഎസ്ഇബി ജീവനക്കാരന്റെ തലക്കടിച്ച് കവര്‍ച്ച

  • By Desk
Google Oneindia Malayalam News

മലപ്പുറം: വാടകക്കെടുത്ത ബൈക്കിലെത്തി ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കെ.എസ്.ഇ.ബി ജീവനക്കാരന്റെ പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു കടന്നുകളഞ്ഞ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ തിരൂരങ്ങാടി പോലീസ് പിടികൂടി.


താനൂര്‍ തെയ്യാല സ്വദേശി കീരിയാട്ടില്‍ രാഹുല്‍ (20), താനൂര്‍ ചെക്കുപുരക്കല്‍ സൈനുല്‍ ആബിദ് (27) എന്നിവരെയാണ് തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിമും സംഘവും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് പണവും മറ്റുരേഖകളും കവര്‍ന്നെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

robberycasethrissur

കഴിഞ്ഞ അഞ്ചിനാണു കേസിനാസ്പദമായ സംഭവം. രാത്രി 9.30 യോടെ തിരൂരങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലെ ലൈന്‍മാന്‍ കൊയിലാണ്ടി സ്വദേശി ശ്രീജേഷിനെ (37) സംഘം ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ വെച്ച് ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് പണവും ഫോണും മറ്റു വിലപ്പെട്ട രേഖകളും കവരുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം വാങ്ങി റോഡിലൂടെ തനിച്ചു വരുന്നതിനിടെ സംഘം പിന്നില്‍ നിന്നും തലക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് ആയുധമുപയോഗിച്ച് മുഖത്തടിക്കുകയും പണവും മൊബൈല്‍ ഫോണും മറ്റു രേഖകളും കവറുകയായിരുന്നെന്ന് ശ്രീജേഷ് പറഞ്ഞു.

25,000 രൂപയും മൊബൈല്‍ ഫോണുംഎ.ടി.എം കാര്‍ഡും പാന്‍ കാര്‍ഡുമാണ് ശ്രീജേഷില്‍ നിന്നും ഇവര്‍ കവര്‍ന്നത്. അടിയേറ്റ് ബോധരഹിതനായ ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ അക്രമിക്കുന്നതിന് അല്‍പം മുന്‍പ് ചേളാരി സ്വദേശിയായ തയ്യല്‍ തൊഴിലാളിയെയും ഇതേ സ്ഥലത്തു വെച്ച് സംഘം തലക്കടിക്കുകയും 2000 രൂപ കവര്‍ന്നതായും പോലീസ് പറഞ്ഞു. ബൈക്ക് വാടകക്കെടുത്ത് മദ്യപിച്ചെത്തി ഒറ്റക്ക് പോകുന്നവരെ പിറകില്‍ നിന്നടിച്ചാണ് സംഘം പണവും മൊബൈല്‍ ഫോണും മറ്റും കവരുന്നത്.

വാടകക്കെടുത്ത ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അനേ്വഷണത്തില്‍ ഉടമയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ താനൂര്‍ സ്വദേശിയായ മഹ്റൂഫ് എന്നയാളെ കൂടി പിടികൂടാനുണ്ട്. വിവിധ സേ്റ്റഷനുകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് പിന്നില്‍ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അനേ്വഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. എസ്.ഐ ക്ക് പുറമെ എ.എസ്.ഐ. രഞ്ജിത്ത്, സി.പി.ഓ മാരായ മുസ്തഫ, സുധീഷ്, റിന്‍ഷാദ്, ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

.

Malappuram
English summary
accused arrested in kseb staff attack case from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X