മലപ്പുറത്ത് പീഡന പരമ്പരകള്‍, താനൂരിലും, പൊന്നാനിയിലും, മഞ്ചേരിയിലും പ്രതികള്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ വ്യാപകമായി പീഡനക്കേസുകളില്‍ പ്രതികള്‍ പിടിയില്‍, വിവിധ കേസുകളിലായി താനൂരിലും, പൊന്നാനിയിലും, മഞ്ചേരിയിലും പ്രതികള്‍ അറസ്റ്റിലായി. സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടു പേര് അറസ്റ്റിലായി. മഞ്ചേരിയില്‍ പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ടു പേരെ മഞ്ചേരി സി.ഐ എന്‍.ബി ഷൈജു അറസ്റ്റ് ചെയ്തു. പയ്യനാട് നെല്ലിക്കുത്ത് സ്വദേശികളായ പതിയന്‍തൊടി അബ്ദുല്‍ അസീസ് (55), കോട്ടക്കുത്ത് മുഹമ്മദ് (47) എന്നിവരാണ് അറസ്റ്റിലായത്.
അസീസ് എന്ന പ്രതി ഇക്കഴിഞ്ഞ ജനുവരിയില്‍ കുട്ടിയുടെ വീട്ടില്‍ വെച്ചും രണ്ടാമത്തെയാള്‍ ഒരു വര്‍ഷം മുമ്പ് വീടിനടുത്തുവെച്ചും മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടിയെ മെമ്പര്‍ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ നിര്‍ഭയ ഹോമിലേക്ക് മാറ്റി. ഇരു പ്രതികള്‍ക്കെതിരെയും മഞ്ചേരി പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ്സെടുത്തു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

താനൂരില്‍ വിദ്യാഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയയെന്ന പരാതിയെ തുടര്‍ന്ന് താനൂര്‍ പോലീസ് യുവാവിനെ പിടികൂടി പോക്സോപ്രകാരം കേസെടുത്തു. താനൂര്‍ പോലീസ് സേ്റ്റഷന് സമീപം താമസിക്കുന്ന പങ്കി അവറാങ്കാനകത്ത് ഇസ്മായില്‍ (28)ന്റെ പേരിലാണ് കേസെടുത്തത്. പന്ത്രണ്ട് വയസ്സുള്ള വിദ്യാര്‍ഥിയെ കാണ്മാനില്ലന്ന് കാണിച്ച് കുട്ടിയുടെ സഹോദരി താനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിനിടയില്‍ കുട്ടിയെ കണ്ടത്തി. കുട്ടിയുടെ പരാതി പ്രകാരമാണ് യുവാവിനെ പിടികൂടി കേസെടുത്തത്. യുവാവിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.
പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊന്നാനി അഴീക്കല്‍ സ്വദേശി അത്തമാനകത്ത് റസാഖ് എന്ന ദാവൂദ് റസാഖി (48)നെയാണ് പ്രകൃതി വിരുദ്ധ ലൈഗീക പ്രവര്‍ത്തനം നടത്തിയതിന് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 13 കാരനെയാണ് പ്രതിയായ റസാഖ് ജെ.എം റോഡിലുള്ള വളപ്പില്‍ പള്ളിയില്‍ വെച്ച് പീഡിപിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications