Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാരെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍:

മലപ്പുറം: പൂക്കോട്ടുംപാടം കരുളായിയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. കരുളായി കളം പൂവത്തിക്കുന്നന്‍ ഷുഹൈബ് എന്ന ഇണ്ണി( 28) ആണ് അറസ്റ്റില്‍ ആയത്. സംഭവത്തിനു ശേഷം കര്‍ണാടകയില്‍ ഷിമോഗ, എച്ച്.ഡി കോട്ട, വയനാട് കല്പറ്റ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കല്‍പ്പറ്റയിലെ ബന്ധു വീട്ടില്‍ നിന്നും പൂക്കോട്ടുംപാടം എസ്.ഐ വിഷ്ണുവും സംഘവും രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.

പ്രതിയെ നിലമ്പൂര്‍ ജെ.എഫ് സി.എം. കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരെ മണല്‍കടത്ത് ,ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അക്രമിക്കല്‍, തുടങ്ങിയ കേസുകളില്‍ പൂക്കോട്ടുംപാടം പോലീസ് സേ്റ്റഷനിലും കഞ്ചാവ് കടത്തിയതിന് എക്‌സൈസ് വകുപ്പിലും കേസുകള്‍ നിലവില്‍ ഉണ്ട്. എസ്.ഐയെ കൂടാതെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, അന്‍സാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

shuhaib-154

പ്രതി കല്‍പ്പറ്റയിലെ ബന്ധു വീട്ടില്‍ ഉളളതായി രഹസ്യ വിവത്തെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തിയത്. പ്രതി നേരത്തെ പലകേസുകളിലും പ്രതിയായും മുങ്ങിയതായിരുന്നു. നിലവില്‍ പ്രതിക്കെതിരെയുള്ള മണല്‍കടത്ത് ,ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അക്രമിക്കല്‍, തുടങ്ങിയ കേസുകള്‍ക്ക് പുറമെ മറ്റു പരാതികളും പുതുതായി വരുന്നുണ്ട്. കഞ്ചാവ് കടത്തിയതിന് എക്‌സൈസ് വകുപ്പിലും കേസുകള്‍ നിലവില്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+