മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍: പിടിയിലായത് ബാംഗ്ലൂരില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം പ്രസിഡണ്ടിന്റെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് ബാംഗ്ലൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. മഞ്ചേരി കിഴക്കെതല നാരങ്ങാതൊടി മുഹമ്മദ് തസീം (21)നെയാണ് സി ഐ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറിന് അര്‍ദ്ധരാത്രി മഞ്ചേരി ചെട്ടിയങ്ങാടിയിലുള്ള വീടിനു നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍, കാറിന്റെ ഇന്‍ഡിക്കേറ്റര്‍, പൈപ്പുകള്‍ എന്നിവ തകര്‍ന്നിരുന്നു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസേ്റ്റാടെ പ്രദേശത്ത് വിവിധ പാര്‍ട്ടികള്‍ക്ക് നേരെയുണ്ടായ സംശയങ്ങള്‍ക്ക് അറുതിയായി. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

<strong><br> അവിശ്വാസ പ്രമേയം അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; ബ്രെക്സിറ്റ് തിരിച്ചടിക്ക് പിന്നാലെ ആശ്വാസം</strong>
അവിശ്വാസ പ്രമേയം അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; ബ്രെക്സിറ്റ് തിരിച്ചടിക്ക് പിന്നാലെ ആശ്വാസം

അതേ സമയം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മഞ്ചേരി ചെരണി സ്വദേശികളായ അത്തിമണ്ണില്‍ അലി അക്ബര്‍ (42), മാഞ്ചേരി തുപ്പത്ത് ജസീല്‍ കുരിക്കള്‍(31), മംഗലശ്ശേരി വല്ലാഞ്ചിറ അബ്ദുല്‍ റഷീദ് (34), നറുകര കൊടക്കാടന്‍ അക്ബറലി (33) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.

congressleaderattackcase-1

2019 ജനുവരി അഞ്ചിന് വൈകീട്ട് നാലു മണിയോടെ മഞ്ചേരി വായ്പാറപ്പടിയിലാണ് സംഭവം. കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷനില്‍ എത്തിയ മന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓടിയെത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലിസ് സംഘം പ്രവര്‍ത്തകരെ തടയുന്നതിനിടെ മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയുമെറിഞ്ഞു. സംഭവ ദിവസവും തുടര്‍ന്നും അറസ്റ്റിലായ പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.



16കാരി ഗര്‍ഭിണിയായ സംഭവം: പിതാവ് കുറ്റക്കാരനെന്ന് കോടതി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ പിതാവ് കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണന്‍ നാളെ വിധിക്കും. 2017 ല്‍ കോഡൂരിലാണ് സംഭവം. മലപ്പുറം പൊലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Malappuram
English summary
accused in congress leader attack case arrested from bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X