മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവ് കേസ് പ്രതികള്‍ക്ക് കൊറോണ; കാളികാവ് എക്‌സൈസ് സംഘം നിരീക്ഷണത്തില്‍

Google Oneindia Malayalam News

മലപ്പുറം: വണ്ടൂരില്‍ കഴിഞ്ഞാഴ്ച കഞ്ചാവുമായി പിടിയിലായ സംഘത്തിലുള്ളവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. രണ്ടു ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ പരിശോധന അടുത്ത ദിവസം നടക്കും. കാളികാവ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഉദ്യോഗസ്ഥര്‍ എല്ലാവരും ക്വാറന്റൈനിലായെങ്കിലും ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാകില്ല എന്നാണ് ഓഫീസര്‍മാര്‍ പറയുന്നത്. മറ്റു ഓഫീസില്‍ നിന്നുള്ളവരെ അധിക സേവനത്തിന് ഇവിടെ നിയോഗിക്കാനാണ് ആലോചന. ഓഫീസ് അണുവിമുക്തമാക്കുകയും ചെയ്തു.

V

ഈ മാസം മൂന്നിനാണ് വണ്ടൂരില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായത്. ലോറിയില്‍ സ്‌റ്റേഷനി സാധനങ്ങളുടെ മറവില്‍ 170 കിലോ കഞ്ചാവാണ് ഇവര്‍ കൊണ്ടുവന്നത്. പ്രത്യേകം പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രയില്‍ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആന്ധ്രയില്‍ നിന്ന് സിമന്റ് ലോറിയിലാണ് ചരക്ക് കൊണ്ടുവന്നത്.

ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് നിലപാട് കടുപ്പിക്കും; വീഡിയോ നിര്‍ണായകം, പ്രതികള്‍ ഹൈക്കോടതിയിലേക്ക്ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് നിലപാട് കടുപ്പിക്കും; വീഡിയോ നിര്‍ണായകം, പ്രതികള്‍ ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍ അതിര്‍ത്തിയില്‍വച്ച് മിനിലോറിയില്‍ കയറ്റി മലപ്പുറത്തേക്ക് എത്തിച്ചു. മലപ്പുറത്ത് വിതരണം ചെയ്ത ശേഷം ബാക്കി കൊച്ചിയിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതികളുടെ പദ്ധതി. വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട്, എറണാകുളം ജില്ലയിലുള്ളവരാണ് പിടിയിലായത്. ഇവര്‍ക്ക് പിന്നീട് കൊറോണ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അറസ്റ്റിനും പരിശോധനയ്ക്കും മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം ക്വാറന്‍ൈനില്‍ പ്രവേശിച്ചു.

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷംബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം

നേരത്തെ തിരൂരിലും താനൂരിലും തിരൂരങ്ങാടിയിലും അറസ്റ്റിലായ പ്രതികള്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ മൊത്തമായി ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട സാഹചര്യവുമുണ്ടായി.

Recommended Video

cmsvideo
മലപ്പുറം; കഞ്ചാവ് കേസിലെ പ്രതികൾക്ക് കോവിഡ്; വണ്ടൂരിൽ എക്സൈസ് ജീവനക്കാർ നിരീക്ഷണത്തിൽ

Malappuram
English summary
Accused test for Covid 19 Positive; Vandoor Excise officers enters Quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X