മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി മൂന്നാം ദിവസം വീണ്ടും മോഷണക്കേസില്‍ അറസ്റ്റില്‍, പിടിയിലായത് കോട്ടക്കല്‍ സ്വദേശി

Google Oneindia Malayalam News

മലപ്പുറം: മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞ് മൂന്നു ദിവസം മുമ്പു പുറത്തിറങ്ങിയ ആള്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റിലായി. കോട്ടക്കല്‍ കൊളത്തു പറമ്പ് പൂന്തോട്ടത്തില്‍ ഷെരീഫ്(43) ആണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്.വെങ്ങാലൂരിലുള്ള കൊടിവളപ്പില്‍ അബ്ദുള്‍ ഖാദറിന്റെ കടയില്‍ നിന്നും 700 രൂപ മോഷ്ടിക്കുന്നതിനിടെ കടയുടമയും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. കോട്ടക്കലെ ഒരു പച്ചക്കറി കടയില്‍ നിന്നും പണം മോഷ്ടിച്ചതിനാണ് നേരത്തെ പിടിയിലായി ജയിലില്‍ കിടന്നത്.ഇയാള്‍ ഉപയോഗിക്കുന്ന ബൈക്ക് വ്യാജ നമ്പറാണെന്നും വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ ആളെ കോടതിയില്‍ ഹാജരാക്കി.

അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനംഅയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

robbery

അറസ്റ്റിലായ പ്രതി പൂന്തോട്ടത്തില്‍ ഷെരീഫ്(43).

എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ചാല്‍

പണം നഷ്ടപ്പെടുന്നതായി വീണ്ടും പരാതി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എസ് ബി ഐ യുടെ എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ പണം നഷ്ടപ്പെടുന്നതായി വീണ്ടും പരാതി. ടാഗോര്‍ നികേതന്‍ ബിള്‍ഡിങ്ങിലുള്ള എടിഎം കൗണ്ടറിലാണ് ഉപഭോക്താക്കള്‍ വഞ്ചിതരാവുന്നത്. ചൊവ്വാഴ്ച്ച സര്‍വകലാശാലാ ജീവനക്കാരിക്ക് നഷ്ടമായത് ഇരുപതിനായിരം രൂപയാണ്. മാസങ്ങളായി ഇങ്ങനെ പലര്‍ക്കും പണം നഷ്ടപ്പെടുന്നു.പണം നഷ്ടപ്പെട്ട വിവരം എസ് ബി ഐ യുടെ യൂണിവേഴ്‌സിറ്റി ബ്രാഞ്ച് മാനേജറുമായി ബന്ധപ്പെട്ടാല്‍ ഇവര്‍ കൈമലര്‍ത്തുകയാണ്.ദിനേന ആയിരക്കണക്കി വിദ്യാര്‍ഥികള്‍ എത്തുന്ന ടാഗോര്‍ നികേതനില്‍ സ്ഥാപിച്ച എ ടി എമ്മിലാണ് ജനം വഞ്ചിതരാവുന്നത്.

രണ്ടാഴ്ച മുമ്പ് സര്‍വകലാശാലാ പരീക്ഷാഭവനിലെ അസിസ്റ്റന്റ് റജിസ്ട്രാറുടെയും പണം ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു.പരാതിയുമായ ഉദ്യോഗസ്ഥന്‍ ബാങ്കിലെത്തി പരാതി പറഞ്ഞെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയാണ് പരിഹരിച്ചത്. എ ടി എമ്മില്‍ നിന്ന് പണം നഷ്ടപ്പെടുന്ന പരാതിയുമായി ബാങ്കില്‍ എത്തിയാല്‍ ഇടപാടുകാര്‍ക്ക് മുമ്പില്‍ കൈ മലര്‍ത്തുകയാണ് ബാങ്ക് ജീവനക്കാര്‍ ചെയ്യുന്നത്. മാസങ്ങളായി പണം നഷ്ടപ്പെടുന്ന പരാതി യൂണിവേഴ്‌സിറ്റി ബാങ്കില്‍ സമര്‍പ്പിച്ചിട്ടും ഇത് വരെ നടപടികളുണ്ടാവാത്തതാണ് തുടരെ തുടരെ പണം നഷ്ടപ്പെടാനിടയാക്കുന്നതെന്നാണ് പരാതി. പണം പിന്‍വലിച്ച സന്ദേശം മെബൈലില്‍ എത്തിയെങ്കിലും പണം ലഭിക്കാതായപ്പോഴാണ് വഞ്ചിക്കപ്പെട്ടത് അറിയുന്നത്.

Malappuram
English summary
accused who was released from the jail were arrested on the third day of the robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X