• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹൈക്കോടതി ഉത്തരവിൽ മുട്ടുമടക്കി പിവി അൻവർ: എംഎല്‍എയുടെ അനധികൃത തടയണ പൊളിച്ചു തുടങ്ങി

  • By Desk

മലപ്പുറം: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവസാനം നിലമ്പൂര്‍ എംഎല്‍എ വി പി അന്‍വറിന്റെ

ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചു തുടങ്ങി. പതിനഞ്ചു ദിവസത്തിനകം തടയപൊളിച്ച് വെള്ളം തുറന്നുവിടണമെന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

രാഹുൽ ഗാന്ധി സൈന്യത്തെ അവഹേളിച്ചെന്ന് ബിജെപി നേതാക്കൾ; യോഗാ ദിനത്തിലെ ട്വീറ്റ് വിവാദത്തിൽ

നിയമംലംഘിച്ച് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട കാട്ടരുവിക്കുകുറുകെ പി.വി അന്‍വര്‍ എം.എല്‍.എ മലയിടിച്ചു പണിത ചീങ്കണ്ണിപ്പാലിയിലെ തടയണയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ പൊളിച്ചു തുടങ്ങിയത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തടയണപൊളിക്കുന്നത്. മേല്‍നോട്ടത്തിനായി ഡെപ്യൂട്ടി തഹസില്‍ദാരെയും സ്ഥലത്ത് നിയോഗിച്ചു. ഏറനാട് തഹസില്‍ദാര്‍ സി. ശുഭന്റെ നേതൃത്വത്തില്‍ ഇറിഗേഷന്‍ എന്‍ജീനിയര്‍മാരും ജിയോളജി, റവന്യൂ, വനം അടക്കം വിദഗ്ദസമിതിയിലുള്‍പ്പെട്ട 10 വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു.

തടയണ പൊളിക്കാൻ നിർദേശം

തടയണ പൊളിക്കാൻ നിർദേശം

പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അനുപം മിശ്ര നേരത്തെ സ്ഥലത്തെത്തി തടയണപൊളിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മുകളില്‍ 12 മീറ്ററും താഴെ ആറു മീറ്റര്‍ വീതിയിലുമായിരിക്കും തടയണപൊളിക്കുക. തടയണപൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കളക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാന്‍ ഹൈക്കോടതി 14ന് ഉത്തരവിട്ടത്. ഇനിയൊരു മനുഷ്യനിര്‍മ്മിത ദുരന്തം താങ്ങാന്‍ കേരളത്തിനാവില്ലെന്നു നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. തടയണപൊളിക്കാന്‍ ആവശ്യമായി വരുന്ന ചെലവ് അന്‍വറിന്റെ ഭാര്യാ പിതാവ് സി.കെ അബ്ദുല്‍ലത്തീഫില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 വിദഗ്ധ സമിതി യോഗം

വിദഗ്ധ സമിതി യോഗം

തടയണപൊളിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്നലെ പെരിന്തല്‍മണ്ണയില്‍ സബ് കളക്ടര്‍ അനുപം മിശ്രയുടെ നേതൃത്വത്തില്‍ വിദഗ്ദസമിതിയോഗം ചേര്‍ന്നു വിലയിരുത്തുകയും ചെയ്തിരുന്നു. ഏറനാട് തഹില്‍ദാര്‍, സി. ശുഭന്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ്,വനം, പോലീസ് തുടങ്ങി 10വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തിനു ശേഷം സബ്കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലപരിശോധന നടത്തിയാണ് ഇറിഗേഷന്‍ എന്‍ജിനീയര്‍മാരടങ്ങുന്ന സാങ്കേതിക വിദഗ്ദരെത്തി തടയണപൊളിക്കുന്നതിനുള്ള നടപടി തുടങ്ങിയത്. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങളടക്കമുള്ള സജ്ജീകരണങ്ങളും നേരത്തെ ഒരുക്കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കലക്ടര്‍ ആണ് നേതൃത്വം നല്‍കുന്നത്. മുകളില്‍ 12മീറ്ററും താഴെ ആറു മീറ്റര്‍ വീതിയിലുമായിരിക്കും തടയണപൊളിക്കുക. തടയണപൊളിച്ച് ജൂലൈ രണ്ടിന് മലപ്പുറം കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.

രണ്ടാഴ്ചത്തെ സമയം

രണ്ടാഴ്ചത്തെ സമയം

രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി തടയണയിലെ വെള്ളം അടിയന്തിരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്താനും ഇക്കഴിഞ്ഞ എപ്രില്‍ 10ന് ഉത്തരവിട്ടത്. എന്നിട്ടും തടയണയുടെ ഒരു ഭാഗത്ത് മണ്ണുനീക്കുകയല്ലാതെ തടയണപൊളിച്ച് വെള്ളം പൂര്‍ണമായും ഒഴുക്കിവിട്ടില്ല. ഇതോടെയാണ് ഹൈക്കോടതി തടയണപൊളിക്കാന്‍ മലപ്പുറം കലക്ടറോട് ഉത്തരവിട്ടത്.

മഴയ്ക്ക് മുമ്പ് പൊളിക്കാൻ നിർദേശം

മഴയ്ക്ക് മുമ്പ് പൊളിക്കാൻ നിർദേശം

മണ്‍സൂണ്‍ മഴക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് സര്‍ക്കാര്‍ വിദഗ്ദസമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്‌ഠേന നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി സ്റ്റേ

ഹൈക്കോടതി സ്റ്റേ

ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സേ്റ്റ ചെയ്യുകയായിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന്

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന്

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരുകയായിരുന്നു. അന്‍വറിന്റെ പാര്‍ക്കിനും തടയണക്കുമെതിരായ പൊതുതാല്‍പര്യഹര്‍ജിയും ഒന്നിച്ചാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

നിർമാണം നിയമവിരുദ്ധമെന്ന്

നിർമാണം നിയമവിരുദ്ധമെന്ന്

കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തില്‍ നിന്നും ഉല്‍ഭവിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ തടയണകെട്ടിയതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തടയണ തകര്‍ന്നാല്‍ കരിമ്പ് ആദിവാസി കോളനിയിലെ 20 കുടുംബങ്ങളുടെ സ്വത്തിനും ജീവനും നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Malappuram

English summary
Action against illegall construction by PV Anwar MLA's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more