വേണമെങ്കില്‍ ഉഴപ്പാമായിരുന്നു; ആ കുട്ടിയുടെ ജീവിതം പ്രചോദനമാണ്... ജയസൂര്യയെ കുറിച്ച് ജയസൂര്യ
കോട്ടക്കല്‍: പ്ലസ് ടുവിന് മികച്ച വിജയം നേടിയ ജയസൂര്യ എന്ന വിദ്യാര്‍ഥിയുടെ ജീവിതം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജീവിത പ്രതിസന്ധികള്‍ക്കിടയിലും ഉയര്‍ന്ന വിജയം നേടി ജയസൂര്യ. കഴിഞ്ഞ ദിവസം ഈ വിദ്യാര്‍ഥിക്ക് കൊച്ചിയില്‍ നിന്ന് ഒരു കോള്‍. നടന് ജയസൂര്യയുടേതായിരുന്നു. വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടന് വിളിച്ചതും അഭിനന്ദിച്ചതും. കൊച്ചിയില്‍ വരുമ്പോള്‍ വീട്ടില്‍ വരണമെന്നും വിളിക്കണമെന്നും പറഞ്ഞ് മൊബൈല്‍ നമ്പറും കൈമാറി നടന് ജയസൂര്യ. വിശദാംശങ്ങള്‍ ഇങ്ങനെ...

ഏറെ സന്തോഷമായി
തനിക്ക് ഏറെ സന്തോഷമായി എന്നും ജയസൂര്യയെ കാണാന്‍ ആഗ്രഹമുണ്ട് എന്നും വിദ്യാര്‍ഥി പറഞ്ഞു. ജയസൂര്യയുടെ അമ്മ ഗോവിന്ദമ്മയോടും നടന് സംസാരിച്ചു. ആ കുട്ടിയുടെ ജീവിതം ആര്‍ക്കും പ്രചോദനമാണെ് നടന് ജയസൂര്യ അഭിപ്രായപ്പെട്ടു. പഠനത്തില്‍ ഉഴപ്പാന്‍ പല കാരണങ്ങള്‍ ഉള്ളപ്പോഴും അതെല്ലാം അവഗണിച്ച് വിജയം വരിച്ചു. ജയസൂര്യ വലിയ ഉയരങ്ങളിലെത്തട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പ്രതിസന്ധി നിറഞ്ഞ വഴി
കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിയാണ് ജയസൂര്യ. പ്ലസ് ടു കൊമേഴ്സിന് ഫുള്‍ എ പ്ലസ് നേടിയാണ് വിജയം. ചെറുപ്പം മുതല്‍ പ്രതിസന്ധി നിറഞ്ഞ വഴിയിലൂടെയാണ് ഈ കുട്ടിയുടെ വളര്‍ച്ച.
Recommended Video

വാഹന അപകടത്തില്‍
വാഹന അപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി കിടപ്പിലായ അച്ഛന്. ജീവിതം മുന്നോട്ട് നീക്കാന്‍ ആക്രി പെറുക്കി വരുമാനം കണ്ടെത്തുന്ന അമ്മ. കെട്ടിട നിര്‍മാണ ജോലിക്ക് പോകുന്നതിനിടെ പഠനവും ജയസൂര്യ തുടര്‍ന്നു. ഒടുവില്‍ റിസള്‍ട്ട് വരുന്ന ദിവസവും ജോലിയിലായിരുന്നു. ഡിഗ്രിക്ക് ഇംഗ്ലീഷ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന ജയസൂര്യ സിവില്‍ സര്‍വീസിനും തയ്യാറെടുക്കണമെന്ന് ആഗ്രഹിക്കുന്നു.

സേലം സ്വദേശികള്‍
സേലം സ്വദേശികളായ രാജകണ്ണനും ഭാര്യ ഗോവിന്ദമ്മയും കോട്ടക്കലില്‍ എത്തിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൂലി വേല ചെയ്ത് ജീവിതം നയിക്കുന്നതിനിടെ രാജകണ്ണന്‍ 16 വര്‍ഷം മുമ്പ് വാഹന അപകടത്തില്‍പെട്ടു കിടപ്പിലായി.

ജോലിയും പഠനവും
തുടര്‍ന്ന് വരുമാനം നിലച്ച കുടുംബത്തിന് വേണ്ടി ഗോവിന്ദമ്മ തെരുവിലേക്കിറങ്ങി. ആക്രി പെറുക്കി വിറ്റ് പണം സമ്പാദിച്ചു. രാജകണ്ണന്റെ ചികില്‍സയ്ക്കും ക്വാട്ടേഴ്സ് വാടകയ്ക്കുമെല്ലാം പണം ആവശ്യമായി വന്നു. ഒടുവില്‍ ജയസൂര്യ കെട്ടിട നിര്‍മാണ ജോലിക്ക് പോകാന്‍ തുടങ്ങി. അതോടൊപ്പം പഠനവും.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications